Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

31. സമാസനാമം

നാമം തനിയായി നില്ക്കുന്നതല്ലാതെ ചിലപ്പോൾ രണ്ടോ അധികമോ നാമങ്ങൾ ഒന്നിച്ചു ചേൎന്നു ഒരേ അൎത്ഥം ജനിപ്പിക്കുമാറുണ്ടു.
ഉ-ം. അവനന്നു ബുദ്ധി അല്പം തന്നെ എന്നതിൽ, അല്പം, ബുദ്ധി എന്നീ രണ്ടു വെവ്വേറെ നില്ക്കുന്ന നാമങ്ങൾ അല്പബുദ്ധി എന്നു ഒന്നിച്ചു ചേൎന്നു അല്പബുദ്ധിയുള്ളവൻ എന്നായി ഒരേ അൎത്ഥം ജനിപ്പിക്കകൊണ്ടു, അല്പ ബുദ്ധി എന്നതു രണ്ടു നാമങ്ങൾ അല്ല ഒരേ നാമം തന്നെ.
ഈ വക നാമത്തിനു സമാസനാമം എന്നു പേർ. ഇങ്ങനേ ഒരേ അൎത്ഥം ജനിപ്പാനായി രണ്ടോ അധികമോ നാമങ്ങൾ ഒന്നിച്ചു ചേരുന്നതായാൽ, സാധാരണയായി ഒടുക്കത്തേ നാമത്തിൽ ഒഴികെ മറ്റുള്ളവയിൽ പ്രതൃയങ്ങൾ ചേരുമാറില്ല. എങ്കിലും ആദേശരൂപവും ഏ അവ്യയവും ഇവ രണ്ടും പൂൎവ്വപദാന്തത്തിൽ കാണാം.
ഉ-ം. സൂൎയ്യചന്ദ്രന്മാർ = സൂൎയ്യനും ചന്ദ്രനും കൂടി ഇതിൽ സൂൎയ്യൻ എന്നതിൽ അൻ പ്രത്യയം വിട്ടുകളഞ്ഞു.

താളിളക്കം
!Designed By Praveen Varma MK!