Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

16. ഏകവചനം - ബഹുവചനം

വസ്തുക്കൾ ഒന്നോ അധികമോ ആയിരിക്കാമല്ലോ? ആകയാൽ നാമങ്ങൾക്കു വചനഭേദവും ഉണ്ടു. ഒന്നിനെ മാത്രം കുറിക്കുന്ന നാമത്തിനു {textbf{ഏകവചനം} എന്നും പലരെയും കുറിക്കുന്ന നാമത്തിനു ബഹുവചനം എന്നും പേർ.
ഉ-ം. ബ്രാഹ്മണൻ എന്നു പറയുമ്പോൾ ഒരാളെ മാത്രമേ കുറിക്കുന്നുള്ളു, അതുകൊണ്ടു ബ്രാഹ്മണൻ എന്നതു ഏകവചനം തന്നെ. ബ്രാഹ്മണർ എന്നു പറയുമ്പോൾ ഒരാളെ അല്ല പലരെയും കുറിക്കുന്നതാകകൊണ്ടു ബ്രാഹ്മണർ എന്നതു ബഹുവചനം തന്നെ, ഇപ്രകാരം സ്ത്രീകൾ, രാജാക്കന്മാർ എന്നിവകളും ബഹുവചനങ്ങൾ തന്നെ. ആർ, മാർ, കൾ ഇവ ബഹുവചനപ്രത്യയങ്ങൾ.

താളിളക്കം
!Designed By Praveen Varma MK!