Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

098. പ്രഥമ NOMINATIVE.

398. It is the Subject പ്രഥമ കൎത്താവ് തന്നെ: മുഴുവാചകത്തിന്നും തിരിക്കുറ്റി പോലെ ആകുന്നു; ശേഷം പദങ്ങൾ എല്ലാം അതിനെ ആശ്രയിച്ചു നില്ക്കുന്നു. (അതിൻ ഉപയോഗം 341 — 344 നോക്കുക.)
399. The Vocative a variation of the Nominative സംബോധനയായതു പ്രഥമയുടെ ഭേദം അത്രെ. അതു ക്രിയെക്കു മുമ്പിൽ താൻ, പിന്നിൽ താൻ വരൂ.
ഉ-ം ചിന്തിപ്പിൻ ഏവരും. (സീ. വി.) പ്രിയേ ക്ഷമിച്ചാലും (നള.) മനം കലങ്ങാതെ മകനേ പോയാലും (കേ. രാ.) ൟശ്വരന്മാരേ പറഞ്ഞീടുവിൻ (ശി. പ.) 370. 1.)

താളിളക്കം
!Designed By Praveen Varma MK!