Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

089. ആഖ്യാതം The Predicate.

346. When the Predicate is a Noun, the Copula or other Verbs are omitted ആഖ്യാതം നാമമാകുമ്പൊൾ സംബന്ധക്രിയ വേണ്ടാ.
ഉ-ം തുണയില്ലാത്തവൎക്കു ദൈവം തുണ-(അൎത്ഥാൽ ആകുന്നു.) അൎത്ഥം അനൎത്ഥം. കാമം കാലൻ, വിശ്വം മായാമയം (ബ്ര. പു). ബുല്ബുദം പോലെ കായം. എന്തിതു ചൊല്വാൻ.
ആകുന്നു എന്നതല്ലാതെ ആകും, ആവു, ആകട്ടെ എന്നവയും ഊഹിക്കാം.
ഉ-ം സൎവ്വവ്യാധിയും ശമം (വൈ. ശ.=ശമിക്കും). അതിന് ആർ എന്നു തിരഞ്ഞു(അ. ര.) അതും എങ്കിൽ അങ്ങനെ എന്നു ചൊന്നാൻ (ചാണ). അത് ഒക്കയും ഒത്ത വണ്ണം നിണക്ക് (ഭാഗ). നമസ്കാരം, നമസ്കാരം നിണക്കെപ്പോഴും (കൃ. ഗാ). അതിൻ്റെ ഹേതു. മഹോദരത്തിന്നു ലക്ഷണം (വൈ. ശ=ആവിതു).
ഉണ്ടു, ലഭിക്കുന്നു, മുതലായതും ലോപിച്ചു പോം.
ഉ-ം എന്നാൽ ശുഭം. അതുകൊണ്ടെന്തു ഫലം. എന്തിതു കുടിക്കയാൽ (ചാണ). (ചെയ്‌വാൻ പണി. ചൊല്വാൻ അവകാശം. ഉണ്ണി ചെറുപ്പം; നിണക്കറിവില്ലൊട്ടും (മ. ഭാ), അല്ലായ്കിൽ തൊലി പാരം.
പിന്നെ ചോദ്യത്തിൽ
സൌഖ്യമോ നിങ്ങൾ്ക്ക എല്ലാം? അതു പൊറുതിയോ (മ. ഭാ). കേവലം ഇങ്ങനെ ആക്കുമാറോ (കൃ. ഗാ.)
അതു പോലെ പോക വരിക, മുതലായതും ലോപിക്കും.
ഉ-ം സീതയെ കാണാതെ ഞാൻ അങ്ങോട്ടില്ല ഒന്നു കൊണ്ടും (കേ രാ). പിതൃ ലോകം തന്നെ നമുക്കു (അൎത്ഥാൽ പൂകുമാറുണ്ടു).
സംബന്ധക്രിയെക്കു പകരം തന്നെ, അത്രെ, അല്ലോ, മുതലായവയും നില്പു.
(ഉ-ം നീ തന്നെ, ഞാൻ (അ-രാ).

താളിളക്കം
!Designed By Praveen Varma MK!