Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

085. Particles derived from Nouns

നാമോത്ഭവങ്ങൾ.
327. a. Nominative നാമോത്ഭവങ്ങളാകുന്നവ മിക്കതും പ്രഥമകൾ അത്രെ. ഓളം, ഓടം, (അത്രോടം) മാത്രം-പാരം-പോൾ (പൊഴുതു, പോതു) ശേഷം, അനന്തരം, ഉടൻ. (ഉടനെ) ഒടുക്കം, നിത്യം-വെക്കം, വേഗം-പിന്നോക്കം-വണ്ണം, പ്രകാരം ആറു, വഴി-പടി-ആശ്ചൎയ്യം, നിശ്ചയം, -അന്യോന്യം, പ്രത്യേകം-കേവലം-ഭയങ്കരം-തിണ്ണം-
328. ഏ- ചേൎക്കയാൽ അവ്യയാൎത്ഥത്തിന്നുറപ്പു വരും.
മീതെ, ഊടെ, പിന്നെ, പിമ്പെ-മുന്നെ, മുന്നമെ, മുമ്പെ-നേരെ, എതിരെ-ഇടെ, വേറെ, പാടെ, പഴുതെ, വെറുതെ, ദൂരമെ, ദൂരവെ, ദൂരെ-കാലമെ, കാലെ (കാലവെ-വേ. ച.) കാലത്തു-പണ്ടെ-നടെ-ഇന്നലെ-നാളെ നന്നെ, ചെമ്മെ.
ആദേശരൂപമോ-തന്നെ-എന്നതു.

329. b. Locative സപ്തമികൾ പലതും അവ്യയങ്ങൾ ആകും-ദൂരത്തു-അകത്തു-പുറത്തു-കീഴിൽ, മേലിൽ, വേഗത്തിൽ, എളുപ്പത്തിൽ-ഒരിക്കൽ, വഴിക്കലെ-(വഴിക്കെ)-സംസ്കൃതം അന്യേ (എന്നിയെ, എന്നി).

330. c. Instrumental തൃതീയകൾ- മുന്നാലെ, മുമ്പിനാൽ, പിന്നാലെ-മേലാൽ-അമ്പോടു, നലമോടു.

331. d. Dative ചതുൎത്ഥികൾ വിശേഷാൽ കാലവാചികൾ അത്രെ- ഉച്ചെക്കു, പാതിരാക്കു, വരെക്കു, ഓളത്തേക്കു-അന്നേക്കു, എന്നെക്കും, മേല്ക്കുമേൽ.

താളിളക്കം
!Designed By Praveen Varma MK!