Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

069. Infinitive ഭാവരൂപം.

241. a. Original (ancient) Form നടുവിനയെച്ചത്തിൻ്റെ ആദ്യ രൂപം ഒന്നാം ഭാവിയിൽ നിന്നു ഉളവാകുന്നതു.
ഉം-എന്നതിന്നു പകരം-അ-ചേൎക്കയാൽ തന്നെ
ആക. . . . ആക്ക.
പോക . . . കൊടുക്ക.
നോക . . . നോക്ക.
പറയ . . . വരെക്ക.
തര. . . . ഓൎക്ക (പണ്ടു - ഓരെണം - എന്നും ഉണ്ടു.)
അറിയ . . . ഇഴുക (എന്ന് ഒഴികെ-ഇഴ-കൃ. ഗാ.)
242. b. Modern Form നടുവിനയെച്ചത്തിൻ പുതിയ രൂപം ആവിത് — സകല ക്രിയയോടും ബലക്രിയകളൊടും- ക- എന്നതു ചേൎക്കുക.
(കൊള്ള) — കൊള്ളുക, കൊൾ്ക — കൊടുക്ക, കൊടുക്കുക
(അറിയ) — അറിക, അറിയുക —
(ചെല്ല) — ചെല്ക, ചെല്ലുക —
(പുണര) — പുണൎക, പുണരുക —
(വീഴ) — വീഴ്ക, വീഴുക —
(തര) — തരിക, തരുക — ഉണ്ണുക, ഉണ്ക കഴുകുക, പുല്കുക, പുല്ക — തിന്നുക, തിങ്ക

താളിളക്കം
!Designed By Praveen Varma MK!