Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

054. Affixes for the 3 Persons.

പണ്ടുള്ള ത്രിപുരുഷപ്രത്യയങ്ങൾ കാലദോഷത്താലെ ലോപിച്ചു പോയി - ശേഷം ദ്രമിളഭാഷകളിൽ ഇന്നും ഇരിക്കയാൽ, അവ മലയായ്മയിലും ഉണ്ടായിരുന്നു എന്നു അനുമിക്കാം. അവ പുരാണവാചകങ്ങളിലും പാട്ടിലും മറ്റും ശേഷിച്ചു കാണുന്നു. പ്രഥമപുരുഷൻ ആൻ - അൻ - അനൻ ആൾ അൾ ആർ, ഓർ, അർ - മദ്ധ്യമപുരുഷൻ ആയ് - ആൻ - (ൟർ) ഉത്തമപുരുഷൻ ഏൻ, എൻ - ആൻ, അൻ - ഓം എന്നിങ്ങിനെ.

താളിളക്കം
!Designed By Praveen Varma MK!