Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

043. III. Abstract Nouns.

177. ഭാവനാമങ്ങൾ്ക്കു-മ-പ്രത്യയം പ്രധാനം-(സംസ്കൃതത്തിൽ മഹിമ-നീലിമ-ഇത്യാദി ഗുണങ്ങളെ പോലെ.)
നന്മ, തിന്മ, തൂമ, പെരുമ, പഴമ, പുതുമ, പുന്മ, തിണ്മ, വെണ്മ, ചെറുമ, കൊടുമ, ഇളമ, പശിമ, (പചുമ)-അരുമ, മിടുമ.
മറ്റുള്ള പ്രത്യയങ്ങൾ.
അ — വെള്ള (262)
ത — പച്ച (254)
വ — ചെവ്വ (ചെമ്മ)
വു — ചൊവ്വു.
പു — വമ്പു (തണുപ്പു)
പ്പം — വലിപ്പം, എളുപ്പം, നിടുപ്പം, ചെറുപ്പം, പെരിപ്പം, അരിപ്പം, (രാ. ച.) കടുപ്പം - ഇമ്പം.
ക്കം — പുതുക്കം, പഴക്കം.
ക്കു — മിടുക്കു.
അം — നലം, നല്ലം, തിണ്ണം.
അൻ — പുത്തൻ.
അൽ — തണൽ.

താളിളക്കം
!Designed By Praveen Varma MK!