Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

042. II. Personal Nouns.

175. അൻ-അൾ-തു-എന്ന പ്രത്യയങ്ങളാൽ നാമങ്ങൾ ഉളവാകും.
ഉ-ം-നല്ലവൻ, വൾ, തു-പെരിയവൻ, വൽ, തു-പഴയവൻ, വൾ, തു-തീയതു-ഉടയവൻ, ഉടയൻ-ര. ച.
നപുംസകത്തിൽ ഭൂതകാലത്തിൻ കുറിയെ തള്ളുന്നതും ഉണ്ടു.
ഉ-ം-(പുതിയതു) പുതുതു-ചെറുതു, വലുതു, നിടുതു, കുറുതു, കടുതു, അരുതു-ഇങ്ങനെ എളുതായി, പഴതാം, വെറുതെ, അഴകുതല്ല ര. ച.
വലിയോന്ന് എന്ന നപുംസകവും ഉണ്ടു (237)
176. വേറെ പുരുഷനാമങ്ങളുടെ രൂപം ചുരുക്കി ചൊല്ലുന്നു:
ചെറിയവൻ, ചെറുമൻ, മി (സ്ത്രീ), ചെറുക്കൻ; കുറുക്കൻ; മിടുക്കൻ, ക്കി (സ്ത്രീ); നെട്ടൻ; നെടുങ്കൻ; വമ്പൻ (മൂപ്പൻ); വെളുമ്പൻ, മ്പി (സ്ത്രീ); എളിയൻ; പെരിയൻ, രാ. ച; നല്ലൻ, നന്നു, (നല്ന്തു , നൻറു) - നല്ലാർ - (സ്ത്രീ. ബ.)

താളിളക്കം
!Designed By Praveen Varma MK!