Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

040. നാമവിശെഷണ ധാതുക്കൾ Roots of Adjectives.


a. Roots of Adjectives combining with Nouns.

170. എല്ലാ ക്രിയാപദങ്ങളും നാമവിശേഷണത്തിന്നു കൊള്ളാം, എങ്കിലും സമാസരൂപം കൊണ്ടു ചേരുന്ന ചില ധാതുക്കളെ മാത്രം ഇവിടെ ചൊല്ലുന്നു-അവറ്റിന്നു ക്രിയാഭാവം മാഞ്ഞുമറഞ്ഞു പോയി ഗുണവചനം പോലെ നടപ്പുണ്ടു.

I. The Root remaining unchanged.


II. The Root affixing മ.
171. സമാസത്തിൽ പലതിന്നും വിശേഷാൽ ഖരം പരമാകുമ്പോൾ മ-കൂടെ വരും (165) അതു ഭാവികാലത്തിൻ്റെ രൂപമായും തോന്നുന്നു.
പൈ — പൈങ്കിളി, പൈന്തേൻ, പൈമ്പൊൻ.
കരു — കരിങ്കൽ, കരിമ്പടം
പെരു — പെരിങ്കായം, പെരുന്തല, പെരിമ്പറ
കുറു — കുറുങ്കാടു, കുറുമ്പന
നിടു — നിടുങ്കാലം, നിടുമ്പുര.
നറു — നറുന്തേൻ, നറുമ്പാൽ.
വെറു — വെറുങ്കാൽ, വെറുഞ്ചോറു, വെറുമ്പാട്ടം-
ഇള — ഇളങ്കൂറു, ഇളഞ്ചക്ക, ഇളന്തല, ഇളമ്പാകം
പഴ — പഴഞ്ചോറു, പഴന്തുണി, പഴമ്പിലാവ്
കടു, കൊടു — കടുമ്പകൽ, കൊടുങ്കാറ്റു
അരു, പരു — പരുമ്പുടവ, അരുങ്കള്ളൻ, അരുന്തൊഴില്കൾ (ര. ച.)

III. The Root affixing തു.
172. ചിലതിന്നു സമാസത്തിൽ സ്വരം പരമാകുമ്പോൾ തു വരും (166)
പചു — പച്ചില.
നിടു, കടു — നിട്ടോട്ടം, നെട്ടൂർ-കട്ടെറുമ്പു
ചിറു, വെറു — ചിറ്റാട, ചിറ്റുള്ളി-വെറ്റില.
പുതു, മുതു — പുത്തരി, പുത്തില്ലം, പുത്തൂർ-മുത്തപ്പൻ

IV. The short Vowel of the Root becoming long.
173. ചിലതിൽ വിശേഷാൽ സ്വരം പരമാകുമ്പോൾ ധാതുസ്വരം ദീൎഘിച്ചുവരും.
ചെവ് — ചേവടി (അടി).
കരു — കാരകിൽ, കാരീയം-കാൎക്കടൽ, കാർവണ്ടു.
പെരു — പേരാൽ-പേരൊലി-പേർമഴ-മ-ഭാ.
നിടു — നീഴ്ക്കണ്ണാർ-കൃ-ഗാ.
അരു — ആറുയിർ ആരോമൽ.


b. Nouns formed of Roots of adjectives.

താളിളക്കം
!Designed By Praveen Varma MK!