Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

035. III. Distributives ഹരണസംഖ്യകൾ ആവിത.

156 ഒരൊന്നു-ൟരണ്ടു-മുമൂന്നു-നന്നാലും-അയ്യഞ്ചു-പതുപ്പത്തു-പപ്പാതി-ഇത്യാദി. അല്ലായ്കിൽ വീതം എന്നതു ചേൎക്കാം-ഇരുപതു വീതം പണം-ഇരു പതീതു പണം എന്നിങ്ങിനെ (കൈ രണ്ടിന്മേലും പതിനൊന്നീതു മൎമ്മം ഉണ്ടു മ-മ. ഇവ ഒക്ക കഴഞ്ചീതു കൊണ്ടു മ. മ.)
അതു പോലെ കണ്ടു എന്നതും പ്രയോഗിപ്പൂ (ഇവ കഴഞ്ചി രണ്ടു കണ്ടു കൂട്ടുക - വൈ - ശ).
പിന്നെ കൊണ്ടു എന്നതു (അത ഉരി കൊണ്ടു സേവിക്ക - വൈ - ശ)
ഒടുക്കം ഇച്ച എന്ന ഒരു പ്രത്യയം നടപ്പാകുന്നു. (നൂറിച്ച നെല്ലു - പത്തിച്ച നാഴിച്ചയരി - ഇടങ്ങാഴിച്ച - മൂഴക്കിച്ച - അസാരിച്ച - എന്നു തുടങ്ങിയുള്ളവ) - ഉ-ം. എത്ര കളഞ്ഞു അത്രച്ചവരി - ത - സ. ഇവ ഓരൊന്നു ഉഴക്കിച്ച കൊൾ്ക - വൈ - ശ.)

താളിളക്കം
!Designed By Praveen Varma MK!