Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

334. OR IT IS DISTRIBUTIVE, ITERATIVE, FREQUENTATIVE, AND CONTINUATIVE.

858. അല്ലായ്കിൽ വിഭജനം, സമഭിഹാരം, പുനരൎത്ഥം, തുടൎച്ച എന്നീ അൎത്ഥങ്ങളോടു നടക്കും. ഉ-ം

a.) Nouns നാമങ്ങൾ: കൂട്ടം കൂട്ടമായിട്ടുണ്ടു (കേ. രാ. in successive crowds) നളൻ നളൻ എന്നൊരു പ്രസിദ്ധി (നള.) നാലു നാൾ അന്തി അന്തിക്കു തല കഴുകുക (വൈ. ശാ.)
അന്നന്നു രാജ്യം പരിപാലനം ചെയ്തീടുന്ന മന്നവർ (ചാണ. the kings as they rule each in their time).
നീഹാരം ഇന്നിന്നു കാണ്മുതില്ലേതുമേ (കൃ. ഗാ. in summer the ice is consumed every day).
(Locative) സപ്തമി: തിങ്ങളിൽ തിങ്ങളിൽ സ്വൎണ്ണം ശതം ശതം (നള.) പരിതാപം ഏറുന്നു നാളിൽ നാളിൽ — കോപം ചീൎത്തു നാളിൽ നാളിൽ (കൃ. ഗാ). മാൎഗ്ഗത്തിനിടയിടേ (പ. ത. on different points of the road) പൊന്നു—മന്ദിരേ മന്ദിരേ ഒന്നിച്ചു കൂടുന്നു (നള.)

b.) Pronouns പ്രതിസംജ്ഞകൾ.
(Personal Pronouns) എന്നെ എന്നെ കുല. ചെയ്യുന്നിത് എന്ന് അരി വീരർ ഒഴിച്ചു (ഭാര. retreated each fearing to be killed) ഭൂമിപാലന്മാർ എനിക്കെനിക്കു ലഭിക്കേണം എന്നു (നള.) അവരവർ ഓരോരൊ വിശേഷങ്ങൾ ചൊല്ലി (കേ. രാ. 533, 1 അവയവകളഞ്ഞു (സീ. വി. warded off one by one 544, 3 തനിക്കു d.), തമ്മിൽ, തങ്ങളിൽ (532, 3; 536.), താൻ താൻ തൻ്റെ തൻ്റെ (532, 1. 2.) അവനവൻ (533, 1.)
(Relative Pronouns) യാതൊന്നു യാതൊന്നു മനസ്സിൽ ഇഛ്ശിച്ചാൽ അവ എല്ലാം ലഭിക്കും (ദേ. നാ.) രണ്ടു സഞ്ചിയിലും ഓരോന്നിൽ എത്തെത്ര (=എത്രെത്ര 544. 126.) ഉണ്ടായിരുന്നു ഉറുപ്പികയും കാക്കാറുപ്പികയും (പൊലീ.=കാൽ) ഏതേതു (553, 4.)
c.) Indefinite Numerals പ്രതിസംഖ്യകൾ:

ഓരോന്നു, ഓരോർ, ഓരൊന്നു മുതലായവ 136. 138. 533, 2 & d. എപ്പോഴും എപ്പോഴും ചിന്തിച്ചു (നള. 133. every day) യാഗങ്ങളും ഒന്നൊന്നേ ചെയ്തു (ഉ. രാ. 388) ഒട്ടൊട്ടു പറഞ്ഞു ഞാൻ (ഭാര. I told by bits 392. 143 ) പത്രങ്ങൾ കണ്ടവർ കണ്ടവർ- യാത്രപുറപ്പെട്ടു (നള. all that saw the invitation, or as soon as each saw it 146.) അനേകാനേകായിരം സംവത്സരം (ഭാഗ.) ഈഷൽ ഈഷൽ ചെറുതാകും (സ. will diminish little by little.) വെവ്വേറേ (145) പലപല (147) മുതലായവ.
d.) Definite Numerals സംഖ്യകൾ:

തനിക്കു തനിക്കു മുമൂവാണ്ടേക്കു (കോ. കേ. ഉ.) ഇവ എല്ലാം ഓരോന്നു പുതുപ്പത്തു ഫലം കൊൾ്ക (വൈ. ശാ.) രണ്ടു സഞ്ചിയിലും ഓരോന്നിൽ . . . കക്കാറുപ്പിക (b.) ഹരണസംഖ്യകൾ 156, 380. ശതം ശതം (a.)
859. e.) Verbs ക്രിയകൾ:

1. Especially first Adverbial മുൻവിനയെച്ചം (വിശേഷിച്ചു):
വീൎത്തു വീൎത്തു കരഞ്ഞു കരഞ്ഞു (ഭാര.) എയ്തെയ്തു (കേ. രാ.) രൂപാമൃതം കണ്ടു കണ്ടു;കണ്ടു കണ്ടിരിക്കവേ (നള. continually).
പക്ഷികൾ മൃഗങ്ങളെന്നിവറ്റെ കൊന്നു കൊന്നു (ഹ. went on killing) ഉറ്റിറ്റു വീണു. 576 കാൺ.

2. Infinitive=Adverb നടുവിനയെച്ചം (324):—
തുടരതുടരവന്നു (ഭാര.) കണ്ണുനീർ ഒലോലേ മാലിയന്നു (ഭാഗ.) കൂടെ കൂടെ മുതലായവ 609, b. നോക്ക 290. 291. ഉപ.

3. Rarely Relative Participle പേരെച്ചം (എത്രയും ദുൎല്ലഭം).
നോക്കിയ നോക്കിയ ദിക്കിൽ എല്ലാടവും; വിരഞ്ഞ വിരഞ്ഞ പൂവറുത്തു കൊൾ്കേയാവു (ഭാര.)

4. Relative Verbal Noun പുരുഷനാമങ്ങൾ:
വെച്ചതു വെച്ചതു തോറ്റു (ഭാര. he lost all his bets) കണ്ടവർ കണ്ടവർ വിസ്മയം കൈക്കൊണ്ടു (വേ. ച. as many as saw it 858, c.)

5. Adverbs അവ്യയം.
മന്ദം മന്ദം പോയി (ഭാര.) ബാണങ്ങൾ തൊടുത്തുടനുടൻ (കേ. രാ. 855.) ചാരത്തു ചാരത്തടുക്കുന്ന നേരത്തു ദൂരത്തു ദൂരത്തു വാങ്ങി മരാളവും (നള. the more they approached, the more the swan retired).

താളിളക്കം
!Designed By Praveen Varma MK!