Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

285. In the Negative നിഷേധത്തിൽ 317, 7.

ഭൂː മലയാളത്തിൽ ഇരിക്ക വല്ലാഞ്ഞു (കേ. ഉ.) ഉത്തരം ചൊല്ലുവാൻ വല്ലാഞ്ഞു (ഭാര. പിൻവിനയെച്ചത്തോടു ദുൎല്ലഭം).
ഭൂ. പേː നടക്ക വല്ലാഞ്ഞവയോധികമാർ (കേ. രാ.)
ഭാː അല്ലലിൽ വീണതു ചൊല്ലവല്ലേനഹം (ഭാര. 607 I cannot) ഒന്നു വല്ലാർ (കൃ. ഗാ. they are good for nothing).
ഭാ. വിː പോകയും നില്ക്കയും വല്ലാതെ (ഭാഗ.) മിണ്ടുവാൻ വല്ലാതെ (കൃ. ഗാ.)
ഭാ. പേː പാലനം വല്ലാത രാജാവു (കൃ. ഗാ.)
നടുവിനയെച്ചത്തിന്നു പകരം ക്രിയാനാമം നില്പൂː മുതുമാൻ ഓട്ടം വല്ലാ (പഴ.).

താളിളക്കം
!Designed By Praveen Varma MK!