Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

260. IN POETRY ഉണ്ടു IS OFTEN TRANSPOSED AND TREATED AS PARTICLE.

765. പദ്യത്തിൽ ഉണ്ടു എന്നതു കൂടക്കൂടെ അവ്യയംപോലെ യഥേഷ്ടം അന്വയിച്ചു കാണാം. ഉ-ം
a.) Present Tense വൎത്തമാനത്തോടു: ഉണ്ടു വരുന്നു (ചാണ. he comes already, he is coming). ഒന്നുണ്ടു ചൊല്ലുന്നു (ഭാര.); രണ്ടു നാൾ ഉണ്ടു പട്ടിണി കിടക്കുന്നു (ശി. പു. I have been fasting since two days).
ചോദ്യം: കണ്ടാൽ ഇരക്കുന്ന ജനങ്ങളുണ്ടോ കപ്പാൻ മടിക്കുന്നു തരം വരുമ്പോൾ? (കൃ. ച.) ഭക്തന്മാൎക്കുണ്ടോ സങ്കടം ഉണ്ടാകുന്നു? (ഭാര. can the pious really become miserable?) വിധിച്ചതൊഴിഞ്ഞുണ്ടോ? വരുന്നു? (ഭാര. 750).
ഗദ്യത്തിലും: അവൻ ഉണ്ടോവരുന്നു? (does he really come?)
b.) Past Tense ഭൂതത്തോടു: മൃഗത്തെ ഉണ്ടോ കണ്ടു (ഭാര ) താനുണ്ടോ കണ്ടു സഖേ? (പ. ത. have you seen him?) വണ്ടിണ്ടയെ പൂമലർ താൻ ചെന്നു തൊണ്ടി നടക്കുമാറുണ്ടോ കണ്ടു (കൃ. ഗാ.)
ഇട്ടു ചേൎന്നാൽ: വൃത്താന്തം ആരുമുണ്ടോ ധരിച്ചിട്ടു. (നള. 575. 728).
c.) First Future Tense ൧ാം ഭാവിയോടു: ഉണ്ടതിന്നായ്കൊണ്ടു ഞാൻ തന്നേ പോകിലേ പോരും (ഭാര. for this purpose I must indeed go myself).
d.) Second Future Tense ൨ാം ഭാവിയോടു: ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെട്ടൂ (രാമ=പൊന്നു.—does gold ever loose its splendour?) ഒന്നുണ്ടു ചെയ്യേണ്ടു നിങ്ങൾ എന്മക്കളേ (ഭാര. there is one thing my sons, which you ought to do).
e.) Defective Verb ഊനക്രിയകളോടു: എന്നുണ്ടോ തോന്നി (കൃ. ഗാ. did you really fancy?). ഉണ്ടു പോൽ 718, 4—761, 2 ഉപ.

താളിളക്കം
!Designed By Praveen Varma MK!