Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

231. THIS AUXILIARY IS FOUND COALESCING WITH THE PRECEDING ADVERBIAL PARTICIPLE IN TWO WAYS.

726. ഈ സഹായക്രിയ വിനയെച്ചങ്ങളോടു സമാസത്തിൽ കൂടുന്നതു:
1. ഒന്നുകിൽ വ്യഞ്ജനലോപസ്വരദൈൎഘ്യങ്ങളാൽ (86. 225,
3. 1. കാണ്ക.
ഉ-ം എടുത്തോളു (ഭാര.) വെച്ചോണ്ടു തിന്മാനും പാടില്ല (പഴ.) പോയ്കോ (ഗ്രാമ്യം=723. begone=betake yourself hence) വന്നോ=വന്നുകൊൾ്ക. ചെയ്തോളേണ്ടു (=ദയ ഉണ്ടായിട്ടു ചെയ്യേണമേ.)
2. അല്ലായ്കിൽ ഉം അവ്യയത്താൽ തന്നേ (839. കാണ്ക).
ഉ-ം ദേഷ്യപ്പെട്ടും കൊണ്ടു പോയി=ദ്വേഷ്യത്തോടും പോയി അവനോടു സംഭാഷിച്ചുംകൊണ്ടു അകമ്പുക്കു (നട. 10, 27 talking with him, he went in)
അൎത്ഥവികാരം വരായ്വാൻ ഉം വേണ്ടിവരും.
ഉ-ം ദ്വേഷ്യപ്പെട്ടു കൊണ്ടുപോയി=ദ്വേഷ്യത്തോടേ കൊണ്ടുപോയി.

താളിളക്കം
!Designed By Praveen Varma MK!