Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

196. WHOLE MEMBERS OF THE PROPOSITION ARE RENDERED ADVERBIAL BY THE ADDITION OF ആയി IN THE SAME OF എന്നു.

667. ആയി ഒരു പദത്തിന്നു മാത്രമല്ല (663) മുഴുവാചകത്തിന്നും എന്നു ഇത്യൎത്ഥമുള്ള അവ്യയീഭാവത്തെ ഉണ്ടാക്കുന്നു. (692 ഉപ.)
ഉ-ം അവരെ ദുഃഖിതന്മാരായ്ക്കണ്ടു; ദുൎയ്യോധനൻ സേനാപതിയായഭിഷേകം ദ്രോണാചാൎയ്യൎക്കു ചെയ്താൻ (ഭാര. anointed him for general); രാജാവിന്നു താമരച്ചേരി രാജാവായി അരിയിട്ടു (as T. king); അവർ പരിഗ്രഹിപ്പാൻ യോഗ്യന്മാരായി എണ്ണി (=യോഗ്യന്മാർ എന്നു പ്ര. he counted they are worthy to receive).
അവളെ കുട്ടിയുമായി കണ്ടാറെ (359. 455. 664, d. when he saw her with the child; lit there being also a child).
Also the composition of ആയി with the Dative of intention may be viewed in this light.
ആയി കൂടിയ ചതുൎത്ഥി ഇവിടെ ചേരുന്ന പ്രകാരം പറയാം. (468, 2. 664.)
ഉ-ം നിങ്ങൾക്കായി ഞാൻ ചെയ്തതു (= എന്നു what I did, saying intending it is for you).
ആയി എന്നു ഇവ അനുമാനത്തിന്നും കൊള്ളാം (650.)

താളിളക്കം
!Designed By Praveen Varma MK!