Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

194. BEFORE ACTIVE VERBS ആക്കി MAY OFTEN BE REQUIRED FOR ആയി.

665. പുറവിനകൾക്കു മുൻ ആയി പകരം ആക്കി എന്നതു വേണ്ടി വരും. (എന്നാക്ക 691, 2.)
ഉ-ം തൻദാസിയാക്കി കൊണ്ടാൾ (ഭാര. ദാസിയായ്ക്കൊണ്ടാലും എന്നെ. ഭാര. 724). വമ്പടെക്കധിപതിയാക്കിയഭിഷേകം ചെയ്തു (ഭാര.) സേനാപതിയാക്കി വെച്ചിതു (ചാണ. സേനാപതിയായ്‌വെച്ചാൻ. ഭാര.) ഇതു നന്നാക്കി തീൎത്തു (=ആയി he finished it well വിപരീതം: നന്നായി തീൎന്നു it turned out well) അവരെ തീണ്ടിക്കുളിക്കുമാറാക്കി വെച്ചു (കേ. ഉ. put them down as low casts).
But ആക്കി is not generally used എന്നാൽ ഇതു സാധാരണ നടപ്പല്ല; ആയി=so as to be=ആവാൻ.
ഉ-ം പുരുഷനെ സേനാപതിയായിട്ടു വെച്ചാൻ തരുണിയെ പത്നിയുമാക്കി വെച്ചാൻ; വസിഷ്ഠനെ പുരോഹിതനായി വരിച്ചു (ഭാര.) ഭൂപാലനെ മമ മിത്രമായ്‌വരുത്തേണം (ബ്രഹ്മ.) പറഞ്ഞതു മിത്ഥ്യയായി ചമെക്കരുതു (ഭാഗ.) ഏകനെ മന്ത്രിയായുറപ്പിച്ചാൻ (പ. ത.) അരചനായ്‌വാഴിച്ചു; രാജ്യത്തെ ഒമ്പതായ്വിഭാഗിക്ക (ചാണ.) ചതുരശ്രത്തെ രണ്ടായ്പകുക്ക (ഗണി-രണ്ടായി നിന്നെ പകുത്തു കൃ. ഗാ=രണ്ടു) അവളെ ഒരുത്തിയായ്‌വിട്ടേച്ചു (കേ. രാ)
Between ആക്കി and ആയി there is a slight difference of meaning ഈ പ്രയോഗങ്ങളിൽ അല്പം അൎത്ഥഭേദം ഉണ്ടു.
ഉ-ം അവനെ അമ്പലവാസിയാക്കി കല്പിച്ചു (=ആ സ്ഥാനത്തിൽ ആക്കി-അന്നു തൊട്ടു അമ്പലവാസിയായി, he ordered him to be . . . . thereby making him) ഈ സ്വരൂപം പ്രധാനമായി കല്പിച്ചു (ആയി=എന്നു declared to be).
ഇവ എല്ലാം ഒന്നാക്കി അരെച്ചു (വൈ. ശ=തമ്മിൽ ചേൎത്തു); ഇവ എല്ലാം ഒന്നായിപ്പൊടിച്ചു (വൈ. ശ= ഒന്നാക=ഒരുമിച്ചു). ഒന്നാമതിൽ ക്രിയാ കാലാൎത്ഥങ്ങളും, രണ്ടാമതിൽ അവ്യയീഭാവവും അധികം പ്രമാണം ആകയാൽ ആയി എന്നതു: ഉ-ം സേനാപതിയായി=സേനാപതിയാക-സേനാപതി ആവാൻ തക്കവണ്ണം-സേനാപതിയെന്നു-എന്നീയൎത്ഥങ്ങളിൽ എടുക്കേണ്ടതു.

താളിളക്കം
!Designed By Praveen Varma MK!