Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

189. JOINED TO NEUTER VERBAL NOUNS AND TO PAST TENSE (OH, THAT I MIGHT).

660. ഊതു (236. 601). ഉതു (235. 603) പ്രത്യയമുള്ള നപുംസകത്തോടും ഭൂതത്തോടും ആവു ചേൎന്നാൽ ആകാംക്ഷാൎത്ഥമായി ഭവിക്കും (നിമന്ത്രണം). a.) നപുംസകത്തോടും: വെണ്ണ പിരണ്ടിട്ടു തിണ്ണം കുളുൎത്തുള്ളോരുണ്ണിക്കൈ ഒന്നു മുകുന്നൂതാവു (കൃ. ഗാ.) അവനെ മണ്ടിയണഞ്ഞൊന്നു പൂണ്ടുതാവു-ചേവടി രണ്ടും എന്മൊലിയിൽ ചേൎത്തുതാവു (കൃ. ഗാ.) നടക്കുമാറു തിരുവുള്ളമാവൂ താക (രാ. ച. may you=സാധിച്ചെങ്കിൽ കൊള്ളായിരുന്നു; അയ്യോ സാധിക്കേണമേ; സാധിച്ചാലോ).
b.) ഭൂതത്തോടും ആവു: മുല ഞാൻ അണെച്ചാവു-ചെയ്താവു-ഇരുന്നാവു (ദ. നാ.) ആയാവു (666. കൃ. ഗാ-വിപ. അയ്പോക 744, 5.) ആവുതൂ: വന്നാവൂതെന്നു കൊതിച്ചു നിന്നു (കൃ. ഗാ. longed that it may come) അനിശം കേട്ടാവൂതെന്നു (ഭാര. I should wish always to hear).
നടക്കുമാറു തിരുവുള്ളമാവൂതാക (രാ. ച-വാഞ്ഛ-may you. 659, b.)

താളിളക്കം
!Designed By Praveen Varma MK!