Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

161. IT OCCURS IN THE INSTRUMENTAL AND LOCATIVE CASES.

613. എന്നാലും തൃതീയസപ്തമിവിഭക്തികളിൽ പ്രയോഗിച്ചു വരുന്നു. (582. 583, d. ഉപമേയം. ആൽ, ഇൽ പ്രത്യങ്ങളെ കൊണ്ടു 625 പറഞ്ഞതു നോക്കാം).

1. തൃതീയ വിശേഷിച്ചു ഭൂതാൎത്ഥത്തിൽ നടക്കുന്നു (ഭാവിവൎത്തമാനാൎത്ഥങ്ങളിലും അം-ഉ-ം കാൎയ്യം എന്തെടോ നാരിയെ ചതിക്കയാൽ-നള.)
അവൻ അരുളി ചെയ്കയാൽ, ചെയ്കമൂലം, ചെയ്കകൊണ്ടു (=ചെയ്തതുകൊണ്ടു) നോക്കുക ഹേതുവായിട്ടു; നീ തുണയാകമൂലം ജയംവരുന്നു (ഭാര.) വിണ്ണിനെ കാമിക്ക മൂലം (കൃ. ഗാ.) ഉണ്ടാക നിമിത്തമായി (കേ. രാ.) അവർ അപേക്ഷിക്ക കാരണം (സഹ.=അപേക്ഷിക്കയാൽ=അപേക്ഷിച്ചതിനാൽ). ശങ്കിക്ക കാരണാൽ (ശി. പു.) പണ്ടു കൊടുത്തീടുക മൂലമായി (കേ. രാ=കൊടുക്കയാൽ=കൊടുത്തതിനാൽ because he formerly had given.) അമ്പുകൾ കൊണ്ടവൻ എയ്കയാലെ (കൃ. ഗാ.) ഔവ്വണ്ണം ഞാനുമാകയിനാൽ (രാ. ച.)
മറവിനയിൽ: സന്തതി ഉണ്ടാകാഞ്ഞതു മൂലം; പുത്രനില്ലയാഞ്ഞതു മൂലം (ഭാര.) എന്നിവറ്റിൽ: അതു കേളായ്ക മൂലം (ഭാര.) കുളിക്കായ്കകൊണ്ടു സുഖക്കേടായി. സിംഹത്തിന്നു സാമൎത്ഥ്യം പോരായ്കകൊണ്ടു. ഇത്യാദി അധികം നടപ്പു.
\ആയ്മ എന്ന പുരാണരൂപമോ: ആ നിനവേതും അറിവില്ലായ്മയാൽ (രാ. ച.=ഇല്ലായ്കയാൽ-വിപരീതം: മാൽ നിന്നുള്ളിൽ വന്തു മുഴുത്തമയാൽ രാ. ച. 604.)

2. സപ്തമി: തിങ്കയിൽ (=തിന്നുകയിൽ) അപേക്ഷ ഉണ്ടു (ഭാര.) അവൻ വിരോധിക്കയിൽ, അറികയിൽ, കേൾക്കയിൽ ആഗ്രഹം ഉണ്ടു (ഭാര.=അറിവാൻ 582, b. 583, d.)
താരതമ്യാൎത്ഥത്തിൽ: മാനവും കെട്ടു പലദേശത്തും നടക്കയിൽ (=482). മാനത്താൽ യുദ്ധംചെയ്തു മരിക്കനല്ലൂ (കേ. രാ. better die in honourable warfare than dishonoured go to exile) അവളുടെ ഞെളിവും ഗൎവ്വവും വളൎന്നു കാണ്കയിൽ മരിക്ക നല്ലതു (കേ. രാ.)
ദ്വിതീയയിലും കാണാം: ത്യജിക്കയെക്കാട്ടിൽ നല്ലതു (നള.)
സൂചകം: ൟ ക്രിയാനാമത്തിന്നു ചൂണ്ടുപേരുകൾ മുഞ്ചെല്ലുകിൽ അദ്ധ്യാരോപത്താലും തസ്യാന്തരേന്യസ്തത്താലും ഭാവസംശയം ജനിപ്പാനിടയുണ്ടു ഉ-ം അവർ നായന്മാർ ആകയാൽ എന്നതിന്നു അവർ നായന്മാർ ആകുന്നു, ആകയാൽ എന്നും അവർ നായന്മാരാകക്കൊണ്ടു എന്നും അൎത്ഥമാം they are Nayers, therefore or since they are അവൻ ആ സ്ത്രീയെക്കണ്ടു അരുളിച്ചെയ്കയാൽ=അവൻ, ആ സ്ത്രീയെക്കണ്ടു (കണ്ടിട്ടു), അരുളിച്ചെയ്കയാൽ അഥവാ കണ്ടുരുളിച്ചെയ്കാൽ (605 ചൊന്നത് ഇവിടേക്കും പറ്റും).

താളിളക്കം
!Designed By Praveen Varma MK!