Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

017. വ്യഞ്ജനസന്ധി Function of Consonants. - I. Euphony in final & initial Consonants.

83. മലയായ്മയിൽ വ്യഞ്ജനങ്ങൾക്ക നിത്യ സംഹിതയില്ല, എങ്കിലും തമിഴിലും സംസ്കൃതത്തിലും ഉള്ള സന്ധിപക്ഷങ്ങൾ ദുൎല്ലഭമായിട്ടും, സമാസത്തിൽ അധികമായിട്ടും കാണും.
84. അതിൻ്റെ ഉദാഹരണങ്ങൾ:
ൺ + ച = മഞ്ചിറ (പഴയതു വെൺഞ്ചവരി-രാ-ച)
ൺ + ത = വിണ്ടലം
ൺ + ദ = എണ്ഡിശ-പ. ത. എണ്ടിചയിലും ര. ച.
ൻ + ക = ആലിങ്കീഴ്.
ൻ + ച = അവഞ്ചൊന്ന കൃ. ഗാ. ആലിഞ്ചുവട്ടിൽ പൊഞ്ചരടു- കെ-രാ-
ൻ + ഞ = അവഞ്ഞാൻ ചാണ.
ൻ + ത = ഞാൻ-ഞാന്താൻ.
ൻ + പ = എമ്പോറ്റി (വില്വ)
ൻ + ഖരം = മുല്ക്കാഴ്ച, പൊല്ക്കലം-പൊൽച്ചോറു (പൊഞ്ചരടു) മുല്പുക്കു, തിരുമുല്പാടു, പില്പാടു
മ + ക = പെരിങ്കോയിലകം
മ + ച = വരികയുഞ്ചെയ്തു
മ + ത = വരുന്തൊറും
മ + ന = പഴന്നുകൎന്നു, ചാകുന്നേരം
യ + ച = കച്ചീട്ടു (കൈ)
ർ + സ്വരം = നീരോലിച്ചു, നീറായി
റ + വ്യഞ്ജനം = ചേൎപ്പടം-കൂൎപ്പാടു-കൂൎവ്വാടു
ൽ + ഖരം = മുന്നി(ൽ)ത്തളി; വട(ൽ)ക്കുഴ; മണ(ൽ)ത്തിട്ട-കട(ൽ)പ്പുറം
ൽ + ത = മേറ്റരം പൊറ്റുടി ര. ച. ഇപ്പോൾ. മേത്തരം, പൊൽത്തുടി
ൽ + ധ = തമ്മിൽധൎമ്മം-തമ്മിദ്ധൎമ്മം-മ. ഭാ.
ൽ + മ = വാന്മേൽ ഭാഗ വിരന്മേൽ ചാണ മേന്മേൽ നാന്മറകൾ-നെന്മണി
ൾ + ത = മക്ക(ൾ)ത്തായം-മഞ്ഞ(ൾ ത്തുകിൽ-) ൾ്ത=ട എന്നു വരും ഉം. അയ്യനടികുടിരുവടി ശാന രിചകടോറും ര. ച.
ൾ + മാന = ഉണ്മോഹം-ഉണ്നാടി-എണ്മണി
(ഴ്)ൾ + സ്വരം = ഇപ്പോഴിവിടെ കെ. രാ. കാണുമ്പൊഴൊട്ടുമേ പ. ത.
ഴ് + ന. വാഴുന്നാൾ വാഴനാൾ വാണാൾ ര. ച.
II. Euphony in Final.

85. അം എന്ന പദാന്തം ഉം എന്നതിൻ മുമ്പിൽ അവആകും (പാപം, പാപവും; ഓട്ടം ഒഴുക്കം=ഓട്ടവൊഴുക്കവും; വസ്ത്രവെല്ലാം. ദ-നാ) പിന്നെ ആക എന്ന ക്രയയോടു ചേൎന്നു വരുമ്പോൾ, ലോപിച്ചും പോകും (വശമായി-വശായിതു-വേ-ച; ഛിന്നഭിന്നായി-വിധെയാക്കി-നാനാവിധാക്കി) അനേകം തത്ഭവങ്ങളിലും അത അരയുകാരമായ്പോയി (അക്ഷം-അച്ച; ശംഖം-ശംഖ; ദ്വീപം-ദ്വീപ; മന്ഥം-മന്ത)
III. Euphony in final Vowels & initial Consonants.

86. സമാസത്തിൽ പദാദിവ്യഞ്ജനസംക്ഷേപം സംഭവിക്കുന്നതും ഉണ്ടു, അതിനാൽ ചില ദിക്കിൽ (†) സ്വരദൈൎഘ്യവും വരുന്നു. ഉദാഹരണങ്ങളാവിതു.
ക- എറിഞ്ഞള കേ-രാ, വെച്ചൂടും (കൂടും), ചെയ്യാതെകണ്ടു=ചെയ്യാണ്ടു.
†- ചെയ്തുകൊള്ളാം= ചെയ്തോളാം (73)
†- ജയിച്ചൊളുക= വെച്ചോണ്ടു
†- ചെമ്പുകൊട്ടി= ചെമ്പോട്ടി; ചെരിപ്പുകുത്തി= ചെരിപ്പൂത്തി; അമ്പുകുട്ടി= അമ്പൂട്ടി
ന- അങ്ങുനിന്നു= അങ്ങുന്നു, അതിങ്കന്നു
†- എഴുന്നുനില്ക്ക= എഴുനീല്ക്ക- രാ. ച. എഴുനീല്ക്ക; എറ നാടു =ഏറാടു; വെണ നാടു= വെണാടു
യ- വീട്ടെജമാനൻ-(21), വാട്ടമറ്റെമഭടർ
വ- കൊണ്ടുവാ = കൊണ്ടാ, കൊണ്ടന്നു; തരവേണം= തരേണം
†- ഇട്ടുവെച്ചു= ഇട്ടേച്ചു-(വെച്ചേച്ചു)
†- കൊടുത്തുവിട്ടു = കൊടുത്തൂട്ടു- (ചാണ); ചൊല്ലിവിട്ടതും = ചൊല്ലൂട്ടതും-കൃ-ഗാ; രണ്ടുവട്ടം= രണ്ടൊട്ടം-കണ-സാ
†- നല്ലവണ്ണം= നല്ലോണ്ണാം-വാ 73
†- ചില-വ-ഇടത്തും= ചിലേടത്തും കേ-രാ, പലേടത്തും
അരു- എഴുന്നരുളുക = എഴുന്നള്ളുക-എഴുന്നെള്ളുക
87. Doubling of Consonants പദാദികളായ ഖരങ്ങൾ്ക്കും (ജ-ഞ-ഭ-ശ-സ- എന്നവറ്റിന്നും) സന്ധിയാൽ പലപ്പോഴും ദ്വിത്വം വരും-എവിടെ എല്ലാം എന്നാൽ:
1.) ഗുരുസ്വരത്തിന്നു പരമാകുമ്പോൾ: പിലാ-ക്കീഴ്; തീ-പ്പറ്റി; പൂ-പ്പൂത്തു; ശബ്ദത്തേക്കേട്ടു; അവനേസ്സേവിച്ചു- മ-ഭാ എന്നേ-ഭരവും ഏല്പിച്ചു-ചാണ; ഇവിടേസ്സുഖം-കെ-രാ; കൈ-ത്താളം.
2.) താലവ്യസ്വരത്തിൽ പിന്നെ:
മഴക്കാലം-പടജ്ജനം-അരഞ്ഞാൺ-ഒറ്റശ്ശരം-പുള്ളിപ്പുലിത്തോൽ-പോയിപ്പറ-പോയ്ത്തൻ്റെ-കന്നിഞ്ഞായറു- ചാണ- നന്നായിച്ചെയ്തു — നന്നായ്ത്തൊഴുതു-വെ-ച. പേപ്പട-പൊട്ടിത്തെറിക്കുന്ന തീക്കനല്ക്കട്ട ശി-പു; എങ്കിലും മുലകുടി-വഴിപോക്കൻ-എന്നും മറ്റും ചൊല്ലുന്നു.
3.) താലവ്യാകാരമല്ലാത്തതിലും കൂടക്കൂടെ ഉണ്ടു: ലന്തക്കായി- കൊള്ളക്കൊടുക്ക-ഭയപ്പെട്ടു-ചെയ്യപ്പെട്ടു-ചെയ്തപ്പോൾ; എങ്കിലും മരിച്ചപിൻ, എന്ന പോലെ, അകതാർ-
4.) നിറയുകാരത്തിൽ പിന്നെ:
പുതുച്ചൊൽ-പതുപ്പത്തു-ചെറുപ്പിള്ളർ കൃ. ഗാ-മുഴുഞ്ഞായം-കേ. രാ-തൃത്താലി. (=തിരു); ചിലതിന്നു അതില്ല. (മറുകര-ചെറുപൂള)
അരയുകാരത്തിൽ പിന്നെ എത്രയും ദുൎല്ലഭമായി ദ്വിത്വം കാണുന്നു. (മുത്തുക്കുല-മ-ഭാ; മുത്തുക്കുട. കെ-രാ.)
5.) ർ-ൽ-ൾ-എന്നവറ്റിൻ്റെ ശേഷം എതിൎത്തല, പോൎക്കളം, സ്വൎല്ലോകം; പാല്ക്കടൽ, നല്ക്കുളം, മുമ്പിൽത്തന്നെ കേ രാ; ഉൾക്കൊണ്ടു, ഉൾത്താർ, പുഴ്‌ക്കരമൂലം വൈശ=പുഷ്കര).
88. പെടുക-പാടു-വടി-എന്നവറ്റോടു ദ്വിത്വം ഉള്ള സമാസങ്ങൾ തന്നെ നടപ്പു (മേല്പെട്ടു, പുറപ്പാടു, വെടിപ്പാടു, മേല്പടി, മേപ്പടി, മേൽപ്പൊടി,) എങ്കിലും പഴയതു ചിലതു ദ്വിത്വം കൂടാതെ ആകുന്നു. (വഴിപാടു, ഇടപാടു, നടപടി, പിടിപെടുക, മേല്വട്ടു=മേലോട്ടു).
IV. Euphony in final Consonants & initial Vowels.

89. ൺ-ൻ-മ-യ-ൽ-ൾ. ൟ അൎദ്ധാക്ഷരങ്ങൾ ധാതുവാകുന്ന ഹ്രസ്വപദാംഗത്തെ അടെക്കുമ്പോൾ സ്വരം പരമാകിൽ ദ്വിത്വം വരും.
ൺ: മൺ = മണ്ണിട്ടു.
ൻ: പൊൻ = പൊന്നെഴുത്തു; മുൻ=മുന്നെ; പിൻ=പിന്നിൽ (കാലിൻ=കാലിന്നിണ)
മ: നം = നമ്മാണ; സ്വം=സ്വമ്മെടുത്തു.
യ: പൊയ = പൊയ്യല്ല; മെയ=മെയ്യെന്നു.
ൽ: വിൽ = വില്ലാൽ; നൽആന=നല്ലാന.
ൾ: മുൾ = മുള്ളിൽ; എൾ=എള്ളും; വെൾ വെള്ളോല.
ഇതി അക്ഷരകാണ്ഡം സമാപ്തം. (4—89).

താളിളക്കം
!Designed By Praveen Varma MK!