Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

142. പിൻവിനയെച്ചം (ഭാവിക്രിയാന്യൂനം.) - THE ADVERBIAL FUTURE PARTICIPLE (SUPINUM).

It may be compared to the Sanscrit and Latin Supinum and is wrongly called Infinitive.
581. പിൻവിനയെച്ചം സംസ്കൃതത്തിലേ തും അന്തമുള്ള തിനോടു ഒക്കുന്നു (228) ഉ-ം യാതും നിയോഗിച്ചു (പ. ത.) പുരാണനടുവിനയെച്ചത്തെ 585 ആക്രമിക്കയാൽ ഇതിന്നു സാധാരണമായി നടുവിനയെച്ചം പറഞ്ഞു വരുന്നത് സമ്മതിക്കേണ്ടതല്ല.
1. ITS ORIGINAL POWER IS TEMPORAL, BEING ABOUT TO (INTENTION).

പിൻവിനയെച്ചത്തിൻ്റെ മൂലാൎത്ഥം ആകട്ടെ സംഭവിക്കാറാകുന്ന ക്രിയയെ കുറിക്കുക തന്നെ. (കാലാഭിപ്രായാൎത്ഥങ്ങൾ.)
അകൎമ്മകങ്ങളിൽ (Intr. V.)
ഉ-ം മരിപ്പാൻ മൂന്നു നാൾ അണഞ്ഞാൽ (മ. മ. 3 days before death) പുലരുവാൻ ഏഴു നാഴിക ഉള്ളു (till വിപരീതം: പുലൎന്നിട്ടു since) ഇങ്ങനെ കാലാൎത്ഥത്തിലും
പറവാൻ വന്നു (dicturus venit). ചാവാൻ പോകുന്നു.
നാശം അവന്നു വരായ്വാൻ (ഭാര. lest) ഇങ്ങനെ അഭിപ്രായാൎത്ഥത്തിലും നടക്കും.
സകൎമ്മകങ്ങളിൽ (Trans. V.)
ഉ-ം രാജാക്കന്മാർ വന്നെതിൎക്കും ഈ ഭൂമി അടക്കുവാൻ.
But also bare consequence വെറും ഫലത്തേയും കുറിക്കും.
ഉ-ം രാവണൻ സീതയെ കൊണ്ടുപോയി—രാക്ഷസകുലം മുടിച്ചീടുവാൻ (കേ. രാ.)
2. BUT IN GENERAL IT STANDS LIKE THE DATIVE BEFORE VERBS AND NOUNS OF DESIGN, REASON FOR WILLINGNESS ETC. AND IS IN POETRY CONTINUALLY CHANGING WITH THE FUTURE OF THE RELATIVE PARTICIPLE NEUTER, DATIVE CASE.

582. അഭിപ്രായം, ഇഷ്ടാനിഷ്ടം, നിപുണത, അവശതാദികാരണങ്ങളും കുറിക്കുന്ന നാമക്രിയകളോടു ചതുൎത്ഥിയുടെ ഭാവത്തിൽ നില്ക്കുന്നു. ആയതു പാട്ടിൽ പലപ്പൊഴും പേരെച്ചത്തിൻ്റെ ഭാവിനപുംസകചതുൎത്ഥിയോടു കലൎന്നു നടക്കുന്നതു(233.) ഉ-ം.
a.) Before certain Verbs.

ഓരൊ ക്രിയകളോടും (580 ഉപമേയം)
ചോദിപ്പാൻ തുനിഞ്ഞു. പോവാൻ കല്പിച്ചു. വേദം പഠിപ്പാനാക്കി. ചെയ്‌വാൻ (= ചെയ്‌വതിന്നു-ദുൎല്ലഭമായിട്ടു-ചെയ്യുന്നതിന്നു) കല്പിച്ചു. അറുപ്പാൻ ഒരുമ്പെട്ടു (ഭാഗ= വധത്തിന്നു കോപ്പിട്ടു) പറവാൻ ഭാവിച്ചു. (ഉപമേയം: ഊണിന്നു ഭാവിച്ചു കേ. രാ.)
നാണീടൊല്ലാ നാവിൽ വാണീടുവാൻ (പ. ത. dont disdain to preside over my tongue). രാജ്യഭാരം വഹിക്ക എന്നതിൽ സൌഖ്യം ഏറും വനത്തിങ്കൽ വാണീടുവാൻ (രാമ. more pleasant to—than=ദണ്ഡമത്രെ രാജ്യഭാരം വഹിപ്പതു ദണ്ഡകവാസത്തിനേറ്റം എളുതല്ലോ രാമ.)
അത്തൽ എത്തായ്‌വാൻ അനുഗ്രഹിക്ക (ഭാഗ. 578, 2 c. കാണ്ക.)
ഭാ: ന: ച: ഖണ്ഡിപ്പതിന്നു വാൾ ഓങ്ങി. നിങ്ങൾക്കു ഞങ്ങളെ കാണ്മതിന്നു ലഭിക്കയില്ല (നള.). നെല്ലു കാപ്പതിന്നവൻ ചെന്നു (ഭാര.) [വൃത്തിസമാപ്തിക്കു പോക(ഭാര.) ഇത്യാദിക്രിയാനാമപ്രയോഗം ഉപമേയം] (583, 2, a. ഉപമേയം.)
ഉണ്ടു, ഇല്ല, വരും മുതലായവ മതിയാകും.
ഉ-ം ചിലതു ചോദിപ്പാനുണ്ടു. കാൎയ്യങ്ങൾ പലവുണ്ടു നിങ്ങളാൽ സാധിപ്പാനും (ഭാര.) ഒന്നു തന്നീടുവതിന്നില്ല (ഭാര.). എനിക്കേ കാണ്മാനുള്ളു. കാണ്മാനില്ല. വിശ്വസിപ്പാൻ നന്നു. വരും 746, 2 കാണ്ക.
ആകുന്നു എന്നതും കാണുന്നു.
ഉ-ം നേരം പുലരാൻ ആകുന്ന വരെക്കും (പൊലീ.)

b.) Before certain Nouns,

to which ആക etc. may be joined.
ഓരൊ നാമങ്ങളോടും അദ്ധ്യാരോപത്തിൽ നില്ക്കും.
ഉ-ം ചെയ്‌വാൻ ആശ (=ചെയ്‌കയിൽ ആശ ഉണ്ടേറ്റവും (കൃ. ഗാ. 583, 2, d; 613) നില്പാൻ യോഗ്യന്മാർ. കൊല്ലുവാൻ പ്രയാസം (അപ്രകാരം കൊല്ലുന്നത് പ്രയാസം) കാണ്മാൻ പരാധീനം. വൎണ്ണിപ്പാൻ ദണ്ഡം. വെന്നീടുവാൻ സാദ്ധ്യം. ചതിപ്പാൻ നാരിമാൎക്കും ദ്വിജന്മാൎക്കും നൈപുണ്യം (വേ. ച.) പിന്നെ വമ്പൻ വാഴുവാൻ അവകാശം (കേ. ഉ. മന്ത്രം ജപിപ്പതിന്നവകാശം ഹ. ന. കീ.) പ്രവേശിപ്പാൻ മനസ്സെങ്കിൽ (നള.)
അതിന്നു ആക. (അല്ല) ഉണ്ടു (ഇല്ല) അത്രേ, തന്നേ (346) ചേൎക്കാം, എന്നാൽ അദ്ധ്യാരോപം നീങ്ങും.
1. അത്രേ: ജയിപ്പാൻ പണിയത്രേ (817).
2. അല്ല: ചൊല്വാൻ എളുതല്ല (പ. ത.) തിരിച്ചു പോരുവാൻ ഉചിതമല്ല (കേ. രാ.)
അന്യദാരങ്ങളെ നിരോധിപ്പാൻ ഞായമല്ലല്ലോ (കേ. രാ.=തടുക്കയിൽ)
3. ഇല്ല: ഇവൾ്ക്കാരും തുല്യത ചൊല്വാനില്ല; അല്പായുസ്സുള്ള മർത്യരെ കാണ്മാനില്ല (കേ. രാ.) അംഗനാശത്തെ ചെയ്വാൻ വിധിയില്ല. അശ്വസഞ്ചോദനം ചെയ്വാൻ എനിക്കാരും എതിരില്ല (നാള.)നടപ്പാൻ വശം ഇല്ല.
4. ഉണ്ടു: സേവിപ്പാൻ ചിതം ഉണ്ടോ (പ. ത.) ഉപേക്ഷിച്ചാൽ ഉണ്ടൊരു ഗുണം വരാൻ . . . . . അൎത്ഥാൽ: പിന്നെ സങ്കടം വരാൻ ഇല്ല-നാള.) പൂവാൻ ഞങ്ങൾ്ക്കു മടിയുണ്ടു (ഭാര.)
5. ആക: ക്ലേശത്തെ സഹിപ്പതിന്നാളായിരിക്ക (വേ. ച.=സഹിപ്പാൻ ആൾ ആക) ആവോർ 669 കാണ്ക.
എന്തു 552, 5.
അജ്ഞാനികളെ പോലെ ഖേദിപ്പാൻ എന്തു ഭവാൻ? (ഭാര.) രക്ഷിപ്പാൻ എന്തുനല്ലൂ (ശബ.)
എന്തൊരു കാരണം തക്ഷകൻ വരായ്വാൻ? (ഭാര.) ഇല്ലായ്വാൻ എന്തുസംഗതി? (വരായ്വതിന്നു 286, 3 കാണ്ക.)
c.) When Nouns govern this Supine it is either in consequence of an ellipsis or because the Noun is originally a Verbal form. (No Noun can really govern this Adverbial Participle without the intervention of a Relative Participle).
എന്നാൽ അദ്ധ്യാരോപത്താലും (ഉണ്ടു ഇത്യാദി) കൃദന്തങ്ങളാലും (സാദ്ധ്യം ഇത്യാദി) അല്ലാതെ നാമാധികാരമില്ല.
ഉ-ം അങ്ങനെ പറവാൻ കാരണം; അൎത്ഥാൽ എന്തെന്നാൽ അഥവാ പറവാനുള്ളകാരണം. ആകയാൽ പേരെച്ചബലാൽ അത്രെ നാമാധികാരമുള്ളതു. ഉ-ം വരുത്തുവാനുള്ള സംഗതി, അറിവാനുള്ള വരം, പണി എടുപ്പാനുള്ള ശക്തി (the reason for calling them, the gift to know, power to work).
എന്നിട്ടും: ആശ്രമത്തിന്നു പോവാൻ മാൎഗ്ഗം നീ കാട്ടിത്തന്നീടുക (ഹ. ന. കീ.) വൈദീകധൎമ്മം അറിഞ്ഞീടുവാൻ അരുൾ ചെയ്യേണം (ശബ.) കാണായ്വാൻ മൂലം ചൊല്ലാം (ഭാര.) നിന്നെ കാണ്മതിന്നാശയാലെ (രാമ.) എന്നും മറ്റും നടപ്പു (എന്തു b. നോക്ക.)
3. THE AUXILIARIES ADDED IN MODERN LANGUAGE TO RENDER THE DATIVE COMPLETE ARE, ALSO FOUND WITH THIS PARTICIPLE.

583. ഈ ചതുൎത്ഥി ശക്തിക്കു ഇപ്പോഴത്തേ നടപ്പിൽ സഹായക്രിയകളാൽ പൂരണം വരുത്തുന്നു. ഉ-ം

1. a.) ആയി, ആയിട്ടു, ആയ്ക്കൊണ്ടു (664.)

ഉ-ം ഭുജിപ്പാനായി നല്കി (ഭാര.) കാപ്പാനായ്ക്കല്പിച്ചു; പഠിപ്പാനായിട്ടുവന്നു; നകരം പൂവാനായി (അഥവാ: നകർ പൂവിതെന്നു) മുതൃത്താൻ (രാ. ച.)
നിഗ്രഹിപ്പാനായ്ക്കോണ്ടവതരിച്ചു മുതലായവറ്റിനു ശ്രാവ്യത കുറയും.

b.) വേണ്ടി (791.)
ഉ-ം രക്ഷിപ്പാൻ എന്നെവേണ്ടി കൊന്നു (കേ. രാ. I killed them to save me) ഉണ്ടാക്കുവാൻ വേണ്ടി, ചെയ്വാൻ വേണ്ടി [തേക്കേനടപ്പു, എന്നാൽ ശ്രുതികഷ്ടം അത്രെ.
2. THEIR SUBSTITUTES ARE:

ഇതിന്നു പകരം നടക്കുന്നവ ഏവ എന്നാൽ. ഉ-ം
a.) ഭാവിനപുംസകചതുൎത്ഥികൾ 582, a. അവറ്റിന്നു ആയി ചേൎത്തു കാണുന്നു.
ഉ-ം ഭാരം തീൎപ്പതിന്നായി പിറന്നിതു കൃഷ്ണൻ (പദ്യം.) ഭൂമിപാലിപ്പാൻ അഭിഷേകം ചെയ്വതിന്നായി ഭാവിച്ചനേരം (ഹ. പ.)

b.) വേണം എന്നും, വേണ്ടുന്നതിന്നു, വേണ്ടതിന്നു ഇത്യാദികൾ (789, 2, b; 791; 793. കാണ്ക.)
ഉ-ം കൊടുക്കേണം എന്നു ഭാവിച്ചു, വരിക്കേണം എന്നവൾ്ക്കാഗ്രഹം (നള.) കാണേണം എന്നു കൊതിക്കുന്നു (ഉ. രാ.) വാഴേണം എന്നൊരുമ്പെട്ടാൽ (ഉ. രാ.) തനുവിനകൾ ഒഴിവതിനു വേണ്ടീട്ടു (പ. ത.)
They are a ready help to avoid repetition of the same form.
രൂപാവൎത്തനം ഒഴിപ്പതിന്നും കൊള്ളാം:
ഉ-ം ഇതു മാറ്റേണ്ടതിന്നു ഒരു വഴി വിചാരിക്കേണം എന്ന് അവനോടു കല്പിപ്പാനായ്ക്കൊണ്ടു വളരെ അപേക്ഷിക്കുന്നു.

c.) ആറു with Relative Participles.
ആറു (594, 3 നോക്ക) എന്നതു പേരെച്ചങ്ങളോടു ചേൎത്താൽ: വെച്ചൂട്ടുമാറുകല്പിച്ചു (കേ. ഉ.)

d.) Nouns expressive of desire prefer to rule a Locative.
ഇഛ്ശാൎത്ഥമുള്ള നാമങ്ങൾ്ക്കു ക്രിയാനാമസപ്തമി പ്രമാണം.
ഉ-ം നിങ്ങൾ്ക്കു ജീവിക്കയിൽ ഇഛ്ശ ഉണ്ടെങ്കിൽ (രാമ.) ദോഷം ചെയ്കയിൽ ഭീതി (രാമ.)
നിങ്ങൾ ആർ എന്നറികയിലാഗ്രഹമുണ്ടുമേ (വേ. ച.) 582, b. 613 കാണ്ക.
നാമകൃദന്തപ്രഥമയും സാധു.
ഉ-ം നിൻ പാദശുശ്രൂഷമമാഗ്രഹം (നള.) മൽപ്രാണധാരണം വാഞ്ഛയുണ്ടെങ്കിൽ (നള. if you with me to live) എനിക്കൊട്ടു യാത്രയും ഭാവമില്ല (നള.)

e.) കൊല്ലുവാന്മാത്രമുള്ള വിപ്രിയം (കേ. രാ. displeasing enough to induce to murder).

f.) വെന്തുപോം എന്നോൎത്തൊരു ഭീതി (ഭാര. പ്രസാദം ലഭിപ്പാൻ ഭീതി. ഭീര.)
4. IN A FEW CASES THIS SUPINE BECOMES A REAL NOUN.

584. പിൻ വിനയെച്ചം എത്രയും ദുൎല്ലഭമായിട്ടു ക്രിയാനാമമാകുന്നു (227, 4 കാണ്ക.)
ഉ-ം എനിക്കു തിന്മാൻ കൊടുക്കുന്നു (=തിന്മാനുള്ളതു വളരെ കിട്ടി=ഭോജ്യം) കൂട്ടുവാൻ, കൂട്ടാൻ (=കറി.)
വിഭക്തികളോടും നടക്കുന്നു.
ഉ-ം അത്താഴത്തിന്നു നല്ലവണ്ണം കൂട്ടുവാനും മറ്റും ഉണ്ടാക്കി (ശീല.) സാധാരണമായിട്ടു കൂട്ടുവാൻ്റെ ഇത്യാദി കേൾ്ക്കുന്നു സംസ്കൃതത്തിൽ: കഥയിതു മുഷിച്ചൽ ഇല്ല (ചാണ=കഥിപ്പാൻ)
5. THE RELATIONSHIP BETWEEN THE FIRST AND SECOND PARTI CIPLES MAY BE LEARNED FROM THE FOLLOWING CIRCUMSTANCES:

585. മുൻ പിൻവിനയെച്ചങ്ങൾ്ക്കു തമ്മിലുള്ള സംബന്ധത്തെ വിവരിപ്പാൻ തുനിയുന്നു (580, 610 കാണ്ക.)
a.) തുടങ്ങാദികൾ്ക്കു പുരാണത്തിൽ നടുവിനയെച്ചത്താലേ അന്വയം ഉള്ളു: നേടതുടങ്ങിനാർ (പയ.) ചെയ്യത്തുടങ്ങി, കേഴത്തുടങ്ങിനാർ മുതലായവ ആവോളം കൃഷ്ണഗാഥയിൽ കാണാം. ഇപ്പോഴും തല്ലു തുടങ്ങിനാൻ (പദ്യം). അടിപിടി തുടങ്ങി (പടു ഭാ.) മുതലായ ക്രിയാപ്രകൃതികൾ (265) നടക്കുന്നു. എന്നാൽ പിൻവിനയെച്ചം ആ സ്ഥാനത്തെ അപഹരിച്ചു എന്നേ വേണ്ടു; അടിപ്പാൻ തുടങ്ങി ഇത്യാദികളെ വളരെ കേൾ്ക്കുന്നു.
മുൻവിനയെച്ചത്തെയോ ക്രിയാരംഭം കഴിഞ്ഞു എങ്കിലും ശങ്കാവിഹീനം പ്രയോഗിച്ചു വരുന്നു.
ഉ-ം കരഞ്ഞു തുടങ്ങി (ശബ.) ഒരു ബ്രാഹ്മണൻ നാരങ്ങ പറിപ്പാൻ തുടങ്ങുമ്പോൾ (കൊച്ചിതമ്പുരാൻ്റെ പരിചാരകർ ശാസിച്ചിട്ടു) അതുകേളാതെ പറിച്ചു തുടങ്ങി (എന്നു പറഞ്ഞു. കൊ. കേ. ഉ.) എന്നാൽ ആയവർ വിരോധിക്കുമ്പോൾ ബ്രാഹ്മണൻ പറിച്ചു കൊണ്ടിരുന്നുതാനും. 571, 1, a. and 585, c. ആകൎഷണ ബലാൽ ൟ മുൻവിനയെച്ചപ്രയോഗം ഏറിവന്നു എന്നു പറയാം.

b.) കഴിവിനെ കുറിക്കുന്ന ക്രിയകളെ ഇരുവിനയെച്ചത്തോടു അന്വയിക്കും; എന്നാൽ കൂടും, കൂടാ എന്നതിന്നു മുൻവിനയെച്ചവും; കഴിയും കഴിയാ തുടങ്ങിയുള്ളവറ്റിന്നു പിൻവിനയെച്ചവും പ്രിയം (സഹായക്രിയകൾ 751. 754. മുതലായവ കാണ്ക.)

c.) (European languages would prefer the second Adverbial where the Malayali finds it more natural to use the first).
അഭിപ്രായാൎത്ഥമല്ല (581, 1) അപേക്ഷാൎത്ഥം (787) മുന്തിവ ന്നാൽ, മലയാളകാലാനുക്രമത്തിന്നു മുൻവിനയെച്ചമേ പറ്റു. 571, 1. 577, b.
ഉ-ം ദയ ചെയ്തു തരേണം; മനസ്സുണ്ടായിട്ടു എന്നെ രക്ഷിക്കേണം (be so goodas to give; be pleased to care for me തരുവാൻ ദയ ചെയ്യേണം; എന്നെ രക്ഷിപ്പാൻ മനസ്സുണ്ടാകെണം എന്നിങ്ങനെ ആകാ.
വിശേഷിച്ചു മറവിന പ്രയോഗത്തിൽ ആതെ സാധാരണമായി ആയ്വാൻ എന്ന പ്രത്യയത്തിന്നു പകരം നില്ക്കുന്നു (578, 2, c.)
ഉ-ം പോയി ആരുമേ അറിയായ്വാൻ (ഭാര.) ആരുമേ കാണായ്വതിന്നു (ഭാര.) എന്നതിന്നു ഇപ്പോൾ അറിയാതെ, കാണാതെ ഹിതമായ്പോയി.

താളിളക്കം
!Designed By Praveen Varma MK!