Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

138. The First Future Tense.

Expresses what is likely once to take place.
568. ഭാവികാലത്താൽ ഇനി വരുന്ന ക്രിയയെ ചൊല്ലുന്നു.
ഉ-ം ഇങ്ങനെ ഉള്ളവൎക്കു കൊടുത്താൽ കിട്ടാ (കേ. ഉ.) ഇവ എല്ലാം ഇളയാ, അല്ലാതത് ഇളെക്കും (വൈ. ശാ.)
എങ്കിലും ഭാവി.

1. IT MAY EXPRESS THE DOUBTFUL PRESENT (TENSE) AND FUTURITY.
സംശയമുള്ള വൎത്തമാനത്തിന്നും ഭൂതത്തിന്നും കൊള്ളിക്കാം(= അപ്രകാരം ഉണ്ടായിരിക്കും.)
ഉ-ം കുളത്തിൻ്റെ അടുക്കെ കൂടുമ്പോൾ ഏകദേശം 9 മണിരാത്രി ആകും എന്നു തോന്നുന്നു. നിങ്ങൾ പോയിട്ടു അവനൊരുമിച്ചു കൂടുന്നവരെ നടുവെ എത്ര രാത്രികഴിയും? ഒരു മണിയിൽകുറെ അധികം നേരം കഴിയും will have passed.)

2. IT IS THE TENSE FOR ETERNAL ACTIONS [AND OCCUPATIONS.]
നിത്യവൎത്തമാനത്തിന്നും ഇതേ പ്രമാണം.
ഉ-ം ഞാനും വിഷ്ണുവും മോക്ഷത്തെ കൊടുക്കും, മറ്റുള്ളോർ തന്നാൽ ആയതുകൊടുത്തീടുവോർ, സൎവ്വഭീതി തീൎത്തു രക്ഷിക്കും ദുൎഗ്ഗാദേവി, വിഘ്നങ്ങളെ കളയും ഗണാധിപൻ, സമ്പത്തുകളെ കൊടുക്കും ലക്ഷ്മി, ഐശ്വൎയ്യം നൽകും അഗ്നി. . . . (വില്വ.)ജന്തുക്കൾ മോക്ഷത്തെ വരായല്ലൊ (ഭാഗ.)

3. IT EXPRESSES HABIT, REPEATED ACTIONS, AND EVENTS EXTENDING THROUGH SOME TIME.
അതും കഥയിങ്കൽ ശീലവാചി.
ഉ-ം ഇങ്ങനെ പിന്നെയും ഉണ്ടാകും പിന്നെയും നിഗ്രഹിക്കും അങ്ങനെ 21 വട്ടം കൊന്നുമുടിച്ചു; അന്നന്നു ചെന്ന് ഏല്ക്കും (കേ. ഉ.) പിന്നെയും മാറിപോകും പിന്നെയും വന്നു മുട്ടും (പ. ത.) ചിലർ പോൎക്കു തിരി എന്നുരെപ്പോർ, ചിലർ നടംകുനിപ്പോർ (രാ. ച.) പിതാവെന്നെ കണ്ടാൽ എടുത്തുലാളിച്ചു മുദാ പിടിച്ചണച്ചിരുത്തും അങ്കത്തിൽ (കേ. രാ.) കാട്ടികൊടുക്കും പുരാ (മുദ്ര.) കളിക്കും പിള്ളരും കളിക്കുന്നില്ലിപ്പോൾ (കേ. രാ=മുമ്പെ നിത്യം കളിച്ചു കണ്ടപിള്ളർ)=566,3.

4. IT IS THE SUBJUNCTIVE MOOD.
ഉണ്മയിൽ അല്ല അനുമാനത്തിൽ മാത്രം നടന്ന ക്രിയയെഭാവി തന്നെ കുറിക്കും.
ഉ-ം അമൃതം പോയപ്പോഴെ യുദ്ധം ചെയ്യാതെ നിന്നാൽ ആപത്തു ഭവിക്കുമോ(കേ. രാ. would have happened) ജഗത്തിൽ എങ്ങാനും ഒരുത്തൻ ചെയ്യുമോ (കേ. രാ.would have done?) കണ്ടാൽ ജനത്തിൻ്റെ ചിത്തം പിളൎന്നു പോം (നള.) അല്ലായ്കിൽഇങ്ങനെ ചൊല്ലായ്ക എന്നു ചൊല്ലീടുമല്ലോ നൃപൻ (ഭാഗ. would have said.)

താളിളക്കം
!Designed By Praveen Varma MK!