Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

137. The Past Tense. - 567. ഭൂതകാലത്താൽ.

1. IT REPRESENTS AN ACTION AS PAST WITHOUT ANY REFERENCE TO THE PRESENT TIME ETC. (= AORIST.)

വെറുതെ കഴിഞ്ഞതു പറയുന്നു.
ഉ-ം അവൻ പോയി; എന്തു നീ മിണ്ടാഞ്ഞു? (മ. ഭാ.)
2. IT DESCRIBES PAST EVENTS.
വൎണ്ണനത്തിലും അതു കൊള്ളാം. (566,1 ഉപമേയം.)
ഉ-ം ഇണ്ടൽ പൂണ്ടു ചമഞ്ഞാർ, കണ്ണടച്ചീടിനാർ, കണ്ണുനീർ തൂകിനാർ, കൈത്തിരുമ്മീടിനാർ, കൺചുവത്തീടിനാർ, കൈയലച്ചീടിനാർ മെയ്യിൽ എങ്ങും; കംസൻ വിശ്വസിച്ചീടിനാൻ, വിസ്മയിച്ചീടിനാൻ, നിശ്ചയിച്ചീടിനാൻ നീളനീളെ (കൃ. ഗാ.)

3. IT DESCRIBES ACTIONS STILL LASTING AT THE TIME, WHEN THEY ARE MENTIONED.
ഇന്നേവരെ എത്തുന്ന ക്രിയകൾക്കും ഭൂതകാലം പറ്റും.
ഉ-ം ഉറങ്ങിയോ? എന്നതിനാൽ ഇപ്പോൾ നിദ്ര ഉണ്ടോ? എന്നുള്ളതും വരും. എത്ര നാൾ ഇനി വേണ്ടു എന്നറിഞ്ഞില്ല (നള=അറിയാ) മറ്റുള്ളോർ ചുറ്റും കിടന്നതു കണ്ടാൽ (കൃ. ഗാ.)

4. IT MAY EXPRESS A DOUBTLESS PRESENT (TENSE) AND FUTURITY.
സംശയം വരാത്തവൎത്തമാനത്തിങ്കലും ഭാവിയിങ്കലും ഭൂതകാലം കൊള്ളാം.
ഉ-ം ധരണിയെ രാമ നിണക്കു തന്നേൻ ഞാൻ (കേ. രാ. ഭരതൻ്റെ വാക്കു; പുനൎവ്വിചാരം ഇല്ലെന്നൎത്ഥം) രാജാധിപത്യം നിണക്കു തന്നേൻ (അ.രാ.) ചത്തു നിങ്ങൾ ഇന്ന് എന്നു പറഞ്ഞു മുഷ്ടിയും ഓങ്ങി; ഘോരകൎമ്മങ്ങൾ ചെയ്ക കൊണ്ടല്ലോ ഇവൻ കെട്ടു (കേ. രാ. ചാവും കേടും തട്ടിയപ്രകാരം തോന്നുന്നു.)

5. AND IS MUCH USED AFTER CONDITIONALS.
അതുകൊണ്ടു സംഭാവനയുടെ അനുഭവത്തിൽ ഭൂതം വളരെ നടപ്പു.
ഉ-ം മുച്ചെവിടു കേട്ടാൽ മൂലനാശം വന്നു, ചെയ്താൽ ഗതിവരും ശാപവുംതീൎന്നു (വില്വ.) കൊടുക്കിൽ എൻപ്രഭാവം ഏറ്റവും ഉണ്ടായിതു, (കൃ. ഗാ.) അതെയ്തു കീറുകിൽ വിശ്വാസം വന്നുമെ (കേ. രാ.) കണ്ടുള്ളോർ ഉണ്ടായ്‌വന്നാകിൽ കണ്ണുനീർ ഇന്നുമേ മാറാഞ്ഞിതും, മാറിൽ എഴുന്നൊരു ചൂടില്ലയാഞ്ഞാകിൽ മാറാതെ വീണൊരു കണ്ണുനീരാൽ നീറുമന്നാരിമാർ നിന്നൊരു കാനനം ആറായി പോയിതു മെല്ലമെല്ലെ (കൃ. ഗ.) രാമൻ തീയിൽ പതിക്കുമോ എങ്കിൽ പതിച്ചു ലക്ഷ്മണൻ അവനു മുമ്പെ എന്നുറെക്ക (കേ. രാ.) നിൻകടാക്ഷം എങ്കൽ ഉറ്റുപറ്റുമാകിലോ കുറ്റം അറ്റുപോയിതു (അഞ്ച.) ചേല ഞാൻ യാചിച്ചു നിന്നാകിൽ തന്നിതു താൻ (കൃ. ഗാ.) പിതാവരുൾചെയ്താൽ അനുഷ്ഠിതം ഇതു (കേ. രാ.)
And also after Concessives ഇങ്ങിനെ അനുവാദകത്തോടും ചേരും. ഉ-ം കളഞ്ഞാലും വന്നിതു കാൎയ്യഹാനി, വന്നാലും കാൎയ്യംപോയി (കേ. രാ.)

6. IN DEPENDANT PARTS OF A SENTENCE (BEFORE CONDITIONALS) IT ASSUMES THE MEANING OF THE FUTURUM EXACTUM.
രണ്ടു ഭാവിക്രിയകളിൽ ഒന്നു മറ്റേതിന്നു മുമ്പെ നടക്കേണ്ട താകയാൽ ഭവിഷ്യഭൂതത്തിൻ്റെ അൎത്ഥം ജനിക്കും.
ഉ-ം വേറിട്ടൊരു കാൎയ്യം നീ ചെയ്തുവെങ്കിൽ (If you do, or will have done.) നിന്നെ കൊല്ലും നിശ്ചയം. ഭരതൻ താൻ എന്നോടപേക്ഷിച്ചാൻ എങ്കിൽ കൊടുപ്പൻ ജീവനും; രാമനെ കണ്ടില്ലെങ്കിൽ രണ്ടു മാസമേ ഇനി ജീവനം എനിക്കുള്ളു (കേ. രാ.)ആരാനും ഇന്നു ഭക്ഷണം കൊടുത്താകിൽ അവനെ കൊല്ലും, ചിന്തിച്ച ദിക്കിൽ ഞാൻ എത്തുന്നതുണ്ടു (നള.)

7. IT MAY EXPRESS IMPOSSIBLE AND UNDELAYABLE WISHES.
അസാദ്ധ്യമായതോ താമസം വരേണ്ടാത്തതോ ആഗ്രഹിച്ചാലും ഭൂതം കൊള്ളാം.
ഉ-ം അവൻ അന്നു (ഇന്നു) മരിച്ചു എങ്കിൽ കൊള്ളായിരുന്നു.

താളിളക്കം
!Designed By Praveen Varma MK!