Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

129. ചോദ്യപ്രതിസംജ്ഞ INTERROGATIVE PRONOUN.- I. ആർ, ഏതു, എന്തു? etc. ചോദ്യപ്രതിസംജ്ഞ.

1. Standing at the head of a sentence വാചകത്തിൻ്റെ ആരംഭത്തിൽ നില്പു.
ആർ നിന്നെ വിളിച്ചു? ഏതു നന്നു? എന്തു ഞാൻ പ്രത്യുപകാരമായി ചെയ്താൽ മതിയാവാനുള്ളതു (കേ. ര.)? എന്തൊന്നു 389.

2. At the end of a sentence വാചകാന്തത്തിലും.
സത്യമായുള്ളൊരു ഞാനായത് ഏവൻ (കൃ. ഗ.)? ദുഷ്കൎമ്മമകറ്റും ദൈവം ഏതു മന്ത്രമാകുന്നത് എന്തു (ഹ. വ.)? യുദ്ധം ആരുമായി (വൈ. ച.)? തണ്ണീർ തരുവതാർ? (ഉ. രാ.)

3. Two Interrogative Pronouns in a sentence രണ്ടു ചോദ്യം ഒരു വാചകത്തിലും കൊള്ളാം.
അവൻ എവിടെ ഏതുവരെ ഉണ്ടായിരുന്നു (where? and how long?)
548. Authoritative Interrogation in a dependent clause (indirect question) നേരെ ചോദിച്ചാലല്ലാതെ അധികൃതമായ ചോദ്യത്തിന്നും ഈ പ്രതിസംജ്ഞ നടപ്പു. ഉ-ം.
അദ്ദേഹം ആർ എന്നും, എന്തെന്നു പേർ എന്നും, അദ്ദേശം ഏതെന്നും, എല്ലാം ഗ്രഹിക്കെണം (നള.) അത ഏകദേശം ഇന്നതിനോടു ഒക്കും. (546.)
549. ഏതു, എന്തു, യാതു are also adjectives ഏതു (യാതു) എന്തു എന്നവ നാമവിശേഷണങ്ങളും ആകുന്നു (129.) ഏതുനായി (which) എന്നു ചോദിച്ചാൽ, ഒരു സംഖ്യയിൽ നിൎദ്ധാരണം ജനിക്കുന്നു. എന്തുനായി (what) എന്നാൽ നായിൻ്റെ ഗുണം ഏത എന്ന താല്പൎയ്യം തന്നെ വരും. ഉ-ം.
ശപിച്ചത് ഏതു മുനി (മ. ഭാ.)? ഏതൊരു കാലത്തിങ്കൽ, ആരുടെ നിയോഗത്താൽ, ഏതൊരു ദേശത്തുനിന്നു, എന്തൊരു നിമിത്
തത്താൽ ചമെച്ചു ഭാഗവതം (ഭാഗ.)? ഇവർ ഏതൊരു ഭാഗ്യവാൻ്റെ മക്കൾ (കേ. ര.)?യാതൊരേടത്തുനിന്നുണ്ടായി ദേവി. യാതൊരു ജാതി രൂപം എന്നിവ എല്ലാം അരുൾ ചെയ്ക (ദേ. മാ.) യാതൊരു വിധിക്കു തക്കവണ്ണം അൎച്ചിച്ചാൽ, ഏതൊരു സ്ഥാനത്തെ പ്രാപിക്കുന്നു ഇതെല്ലാം അരുളിച്ചെയ്യേണം (ശി. പു.) ഏതെല്ലാം കാടും മലയും കയറുന്നു.
550. II. വാൻ emphatizes a question വാൻ എന്നതിനാൽ ചോദ്യത്തിന്നു ആശ്ചൎയ്യാൎത്ഥം വന്നു കൂടുന്നു.

ഇത്ര കാരുണ്യം ഇല്ലാതെയായി എന്തുവാൻ? എന്തൊരു ദുഷ്കൃതം ചെയ്തുവാൻ (നള.)? എന്തേതുവാൻ എന്നു ശങ്കിച്ചു (ശി. പു.) ഏവൎക്കുവാനുണ്ടു? എന്നുവാൻ സംഗതി കൂടുന്നു (പ. ത.)
നീക്കുമോവാൻ ഒരുത്തൻ ദൈവകല്പിതം (പ. ത.)?
551. III. A statement and its explanation connected by a question

(=viz) ഒരു വാചകത്തിൽ ചൊല്ലിത്തീരാത്ത അൎത്ഥം മറ്റൊരു വാചകത്തിൽ പറയുമ്പോൾ, രണ്ടു വാചകങ്ങൾക്കും ഒരു ചോദ്യം കൊണ്ടു സംയോഗം വരുത്താം. ഉ-ം.
അഞ്ചു നീൎക്ക അനന്തരവർ വേണ്ടാ; ആൎക്കെല്ലാം: രാജാക്കന്മാൎക്കും ബ്രാഹ്മണൎക്കും സന്യാസികൾക്കും. (കേ. ഉ.) എന്നാൽ എന്നതും ചേൎത്തു വെക്കും. ഉ-ം പദാൎത്ഥം മൂന്നും ഏതെന്നാൽ (തത്വ.) ഇതു മറ്റുള്ളവരോടല്ല തന്നോടത്രെ ചോദിക്കുന്ന ഭാവമാകുന്നു
552. IV. To interrogate about Cause, Motive etc. ഹേതുവെചോദിപ്പാൻ പല വഴികളും ഉണ്ടു.

1. Intrumental തൃതീയ.
എന്തുകൊണ്ടു. വന്നിരിക്കുന്നത് എന്തു നിമിത്തമായി (കേ. ര.) എന്തുചൊല്ലി. എന്തെന്നു. എന്നിട്ടു.

2. Dative ചതുൎത്ഥി.
എന്തിന്നൊരുത്തിയായ്വസിക്കുന്നു (കേ. ര.) എന്തിനായ്ക്കൊണ്ടരുതു (ഭാഗ.)

3. Nouns of cause കാരണാദി നാമങ്ങൾ.
അരുതായ്വതിനെന്തൊരു കാരണം; ആഗമിച്ചതിനെന്തു കാരണം നിങ്ങൾ എല്ലാം. (പ. ത.) എഴുന്നെൾവാൻ എന്തു കാരണം. (കേ. രാ.) മുഖം വാടുവാൻ മൂലം എന്തു (ദേ. മാ.) 433, 4.

4. With finite Verb എന്തു മുറ്റുവിനയോടെ എന്തു
ചിറകെന്തു കരിഞ്ഞു പോയി (കേ. രാ.) നീ എന്തിങ്ങനെ ഖേദിക്കുന്നു. (ഉ. രാ.) കാലം എന്തിത്ര വൈകി (പ. ത.)

5. With Adverbial future Participle എന്തു പിൻവിനയേച്ചത്തോടെ എന്തു
എന്തിതു തോന്നുവാൻ (നള.) എന്തിതു തോന്നീടുവാൻ ഇന്നെനിക്കയ്യോ കഷ്ടം (=ഇതു തോന്നിയതു എന്തു കൊണ്ടു.) എന്തിങ്ങു വരാൻ, പടയോടെ വരുവാൻ എന്തിപ്പോൾ (കേ. രാ.) എന്തറിയാതവരെ പോലെ കേഴുവാൻ (മ. ഭാ.)

6. O, Ho, etc. what! എന്തേ
a.) ഇച്ചെയ്യുന്നതെന്തേ പോറ്റി. (പ. ത.) ഉണ്ടായ സന്തോഷം എന്തേ ചൊല്വു (സോമ.) ചാരത്തു പോരിങ്ങു ദൂരത്തെന്തേ, മനം ഇങ്ങനെ വന്നൂതെന്തേ (കൃ. ഗ.) അവർ എന്തേ വരാഞ്ഞു (പ. ത.)
b.) പുത്രനെ ഭരിച്ചീടുവാൻ എന്തേ (മ. ഭാ.) സകല ജീവന്മാരും മുക്തരാകായ്വാൻ എന്തേ (കൈ. ന.)
553. V. ഏവൻ etc. used as Indefinite Numerals ഏവൻ മുതലായവ പ്രതിസംഖ്യകളും ആകും

1. ഉ-ം
ഏവനും പിഴ വന്നു പോം ലോകത്തിൽ, ഏതുമില്ലെന്നതാൎക്കും വരാ പിന്നെ (കേ. രാ.) ഒരിക്കൽ ഉണ്ടേവനും ആത്മനാശം (കൃ. ച.)
2. ആനും, വാൻ ഇത്യാദികൾ.
ശത്രുക്കൾ ഏതാൻ പറഞ്ഞിട്ടോ, ദൂരത്തെങ്ങാനോ ചാരത്തു തന്നെയൊ (കേ. രാ.)
3. Without suffix വെറുതെ. ഉ-ം
വേശ്മരക്ഷാൎത്ഥം ത്യജിക്കേണം ഏവനെ (പ. ത=ഏവനെയും.) ആർ ഇന്നു വരാഞ്ഞാൽ, മറ്റെന്തില്ലയാഞ്ഞു (കൃ. ഗാ.) നമ്മൾ ആർ ഒക്ക പരിഹാസ്യരാകും (മ. ഭാ.) ഏതരി പേടിയാത്തു (കേ. രാ.) ചെറ്റും ഏതൊന്നില്ല (മൈ. മ.)
4. Repeated ആവൎത്തിച്ചിട്ടു (അതതതു എന്ന പോലെ.)
ഏതേതു വേണ്ടെതെല്ലാം (ഭാഗ.) ഏതേതോരവയവം താവകം കാണുന്ന എൻ നയനം നീങ്ങുന്നില്ല (കേ. രാ.)
554. VI. യാവൻ, യാതു etc. Demonstrative Pronouns represent the Relative Pronouns

സംസ്കൃതത്തിലെ യഛ്ശബ്ദം മലയാളത്തിൽ ഇല്ല. അതിൻ്റെ താല്പൎയ്യം യാവൻ, യാതു മുതലായ ചോദ്യപ്രതിസംജ്ഞെക്ക് ഉണ്ടു താനും. വിശേഷാൽ സാധാരണാൎത്ഥമുള്ള വാചകങ്ങളിൽ തന്നെ.
1. Occuring without Verb യഛ്ശബ്ദം ചിലപ്പോൾ ക്രിയ കൂടാതെ ഉള്ളതു.
ഉത്തമ സ്ത്രീകൾ എത്ര പേർ അവൎക്കെല്ലാം നീ ഉത്തമ (കേ. രാ.) ബലഹീനനുംയാവനു ചിതം സമാശ്രയം (പ. ത.) മറ്റെന്തിപ്പൈതൽ മയക്കി നിന്നുള്ളതും തെറ്റെന്നു ചൊല്ലുവിൻ (കൃ. ഗാ.) എങ്ങനെ മനസ്സിനു ചേരുന്നതെങ്ങനെ ചെയ്ക. (പ. ത.) വലിയ ശരോന വ്യാസത്തെക്കാൾ എത്ര ചെറുതു ചെറിയ ശരോനവ്യാസം, ചെറിയ വൃത്തത്തെശരത്തേക്കാൾ അത്ര ചെറുതു വലിയ വൃത്തത്തിങ്കലേ ശരം (ത. സ.) യാതൊന്നു കണ്ടതു അതു നാരായണ പ്രതിമ, യാതൊന്നു ചെയ്തതു അതു നാരായണാൎച്ചകൾ(ഹ. കീ.)
2. With finite Verb മുറ്റുവിനയോടേ വരും.

ഉ-ം. യാതൊന്നിനെ കൊണ്ടു ഹരിക്കുന്നു, അതിന്നു ഹാരകം എന്നു പേർ (ക.സ.) ആദിത്യൻ യാതൊരു കാലം ഉള്ളു കേവലം, അത്ര നാളും രാജാവായ്വാഴ്ക (ഉ. രാ.) യാതൊരളവുഭാവേന സംബന്ധം ഉണ്ടായ്വരൂ, അത്ര നാളേക്കും ആത്മാവിന്നു സംസാരം എത്തും (അ. രാ.) യാതൊരു പുമാൻ പരമാത്മാനം ഉപാസിപ്പൂ അവൻ ബ്രഹ്മത്തെ പ്രാപിക്കും (വില്വ.) യാതൊരു ചിലരാൽ ഇങ്ങല്ലൽ കൂടാതെ നില്പാൻ പാരിച്ചങ്ങവദ്ധ്യത്വം, സുഗ്രീവനതിലില്ല കൂടും (കേ. രാ.) യാവൻ ഒരുത്തൻ മോഹം കൊണ്ടു കാൎയ്യം സാധിപ്പാൻ പുറപ്പെടുന്നു, അവന്നാപത്തു വരും (പ. ത.) യാവൻ ഒരുത്തൻ വധിക്കായിന്നു, അവൻ ഫലം ലഭിക്കുന്നു (വ്യ. മ.) യാവൻ ഒരുത്തൻ പൂജയാകുന്നത്, അവൻ്റെ പുണ്യങ്ങൾ ഭസ്മമാം (ദേ. മാ.) എങ്ങനെ എന്നാൽ എൻ്റെ ഭയം തീരും, അങ്ങനെ ചെയ്ക; എത്ര ദിക്കു പറഞ്ഞു ഞാൻ, അത്ര ദിക്കുമന്വേഷിപ്പിൻ (കേ. രാ.) ധൎമ്മാൎത്ഥകാമങ്ങൾ മൂന്നുമനുഷ്ഠിച്ചാൽ എന്തു ഫലമുള്ളതു, അതു വരും ധൎമ്മം ഒന്നും വഴി പോലെ ചെയ്താൽ (കേ. രാ.) യാവൻ ഒരുത്തൻ്റെ മൂൎദ്ധാവെ തൊടുന്നതു ഞാൻ, അപ്പോഴെ മരിച്ചവൻ വീഴേണം (കൃ. ഗാ.) വിന്ദുക്കളെ ഉണ്ടാക്കൂ. അത്ര ഏറ സംഖ്യ ഉണ്ടായി അത്ര സൂക്ഷ്മം (ത. സ. the more.) എങ്ങനെ നീ നശിച്ചീടും, അങ്ങനെ തന്നെ നശിക്കുമവൎകളും (കേ. രാ.) എപ്പോഴു ഞങ്ങളെ കൈവെടിഞ്ഞു കണ്ണൻ, അപ്പോഴെ ഞങ്ങളോ നിന്നടിയാർ (കൃ. ഗാ.)
555. 3. With conditional യഛ്ശബ്ദപ്രയോഗത്തിൽ സംഭാവനയും ചേരും. ഉ-ം.

എത്ര ഉണ്ടപേക്ഷ എന്നാൽ, അതു കൊണ്ടു പോക. (ഉ. രാ.) എത്ര ചൊറുണ്ണാം എന്നാൽ, അത്രയും ഉണ്ടാക്കീടാം; എങ്ങനെ മരിക്കേണ്ടു എന്നതു ചൊന്നാൽ, അങ്ങനെ മരിപ്പൻ (മ. ഭാ.) എങ്ങനെ ഭവാനരുളീടുന്നൂതെന്നാൽ, അങ്ങനെ തന്നെ നന്നായി ഭവിക്കും (കേ. രാ.) രശ്മികൾ എന്തെല്ലാം തൊടും എന്നാൽ, തൊട്ട വസ്തു ശുദ്ധമായ്വരും (മ. ഭ.) തത്തൽ സ്വജാതിയിൽ ഏവൻ പ്രധാനൻ എന്നാൽ അവർ ഏതേതു വേണ്ടതു എല്ലാം കറന്നീടിനാർ (ഭാഗ.)
4. With concessive അനുവാദകവും വരും. ഉ-ം.

ആർ ഒരുവനും യാചിച്ചാൽ എങ്കിലും ആയവനെ കുല ചെയ്യരുതു; എത്ര താൻ യത്നിച്ചാലും അത്രയല്ലുള്ളു ബലം (കേ. രാ.)
556. They occur in sentences of obvious meaning (following Sanscrit usage) സംസ്കൃതനടപ്പിനെ അനുസരിച്ചിട്ടു വ്യക്തിയുള്ള അൎത്ഥത്തോടും യഛ്ശബ്ദപ്രയോഗം ഉണ്ടു. ഉ-ം.
മനുരാജാവു ഏതൊരു കാലത്തിങ്കൽ രക്ഷിച്ചിരുന്നത്, അന്നു വ്യവഹാരവുംദ്വേഷവും ഉണ്ടായില്ല (വ്യ. മാ=പണ്ടു മനു രക്ഷിക്കും കാലത്തിൽ) മഹതിയായിരിക്കുന്ന ധീയുള്ളു യാവൻ ഒരുത്തന്ന് അവൻ മഹാധീയാകുന്നതു (വ്യ. പ്ര.)ഇന്ദ്രൻ പുലോമജയോടു ചേൎന്നതും പത്മാലയൻ വാണിയോടു ചേൎന്നതും യാതൊരുത്തൻ നിയോഗത്താൽ, അവൻ ഹേതുവായി നിങ്ങളിൽ തങ്ങളിൽ ചേരുവാൻ (നള.)
Chiefly in praises, incantations etc. വിശേഷാൽ സ്തുതികളിൽ ഉദാഹരണങ്ങൾ കാണാം.
യാതൊരു ദേവനിൽ ഭക്തിയില്ലായ്കയാൽ പാതകം മൎത്ത്യനു സംഭവിക്കുന്നതും, യാതൊരു ദേവനെ ധ്യാനിക്ക കാരണാൽ ദ്വൈതഭ്രമം ശമിച്ചാനന്ദലാഭവും, യാതൊരു ദേവൻ സമീപസ്ഥനാകിലും ജാതഭ്രമന്മാൎക്കു ദൂരസ്ഥനായതും .... അങ്ങനെ എല്ലാംഇരിക്കും മഹാ ദേവൻ ഇങ്ങുള്ളിലുള്ളവൻ നമ്മുടെ ദൈവതം (ശി. പു.) യാതൊരു ദേവി സുകൃതികൾ മന്നിരെ ശ്രീദേവിയായതും പാപികൾ മന്ദിരെ അലക്ഷ്മിയാകുന്നതും പണ്ഡിതന്മാരുള്ളിൽ ബുദ്ധിയാകുന്നതും, യാതൊരു ദേവി സകല ഭൂതങ്ങളിൽ ശക്തിസ്വരൂപിണിയായ്വസിക്കുന്നതും, യാതൊരു ദേവി ആനന്ദരൂപിണിയായ്വസിക്കുന്നതും,അങ്ങനെ ഉള്ള ദേവിക്കു നമസ്കാരം (ദേ. മാ.)
557. The Demonstrative Pronoun preceeds the Relative Pronoun സംസ്കൃതത്തിൽ പോലെ യഛ്ശബ്ദം തഛ്ശബ്ദവാചകത്തിൽ പിമ്പിലും വരും.
ഭാൎയ്യയാകുന്നതവൾ ഏവൾ മന്ദിരദക്ഷ, ഭാൎയ്യ ആകുന്നവൾ ഏവൾ സല്പ്രജാവതി, ഭാൎയ്യ ആകുന്നവൾ ഏവൾ വല്ലഭപ്രാണ, ഭാൎയ്യ ആകുന്നവൾ അതിഥിപ്രിയ ഏവൾ(മ. ഭാ.) ഹൃദയത്തിങ്കൽനിന്നു നാഡികൾ പുറപ്പെട്ടു ദേഹം ഒക്കയും വ്യാപിച്ചിരിക്കുന്നിതു സൂൎയ്യരശ്മികൾ ജഗത്തെല്ലാം വ്യാപിച്ചു നിറയുന്നത് എങ്ങനെ എന്ന പോലെ (വൈ. ച.)
ഇതി പ്രതിസംജ്ഞോപയോഗം സമാപ്തം (527 557.)
ഇതി സമാപ്തശ്ചൈഷ നാമാധികാരപാദഃ (352 557.)

താളിളക്കം
!Designed By Praveen Varma MK!