Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

126. പ്രതിസംജ്ഞകളുടെ പ്രയോഗം The Use of Pronouns.

527. General Remarks പ്രതിസംജ്ഞകൾ നാമങ്ങൾ തന്നെ ആകയാൽ, സമാനാധികരണത്തെയും ആശ്രിതാധികരണത്തെയും വിവരിച്ചു ചൊല്ലിയതു ഇവറ്റിന്നും കൊള്ളുന്നു. അവറ്റിന്നു പ്രത്യേകം പറ്റുന്ന ചില വിശേഷങ്ങൾ ഉണ്ടു താനും.
528. വാക്കുകളുടെ സംബന്ധത്താൽ തെളിവു മതിയോളം വന്നാൽ പ്രതിസംജ്ഞകളെക്കൊണ്ട് ആവശ്യമില്ല. പരശുരാമൻ അമ്മയെ കൊന്നു (കേ. ഉ.) എന്നതു മതി; തൻ്റെ അമ്മ എന്നൎത്ഥം വരും. വാക്കു കേട്ടു നേർ എന്നോൎത്തു (വെ. ച = അതുനേർ) ഇപ്പുരം സ്വൎഗ്ഗതുല്യം. പുത്രരിൽ ആൎക്കു വേണ്ടു (ചാണ.) രാമനോടയപ്പിച്ചും കൊണ്ടു നടന്നു. (കേ. രാ.)=തങ്ങളെ തന്നെ.)

താളിളക്കം
!Designed By Praveen Varma MK!