Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

121. മ്പെ സ്ഥലവാചിയായതു.

1. Term of Place അതിനോളം (മ. ഭാ.) കീഴേതിനോളം (ത. സ.) ഇങ്ങനെ വളവിഭക്തിയോടു ചേരും. ഗോകൎണ്ണപൎയ്യന്തം (കേ. ഉ.) ഉദയം വരേ (തി. പ.)

2. Term of Time കാലവാചി.
കന്നിഞ്ഞായറ്റോളം ചെല്ലും (വൈ. ശ.) ഇന്നെയോളവും (ഉ. രാ.)

3. Term of Measure പ്രമാണവാചി.
നൂറ്റോളം (ത. സ.) കുന്നിക്കുരുവോളം വണ്ണത്തിൽ ഗുളിക കെട്ടുക (വൈ. ശ.)മേരുവിനോളം വളൎന്നു (അ. രാ.) പുല്ലോളം (വില്വ.)

4. Term of Comparison ഉപമാവാചി.
ഇവരോളം വൈദഗ്ദ്ധ്യം ഇല്ലാൎക്കും (മ. ഭാ.) അസത്യത്തിന്നോളം സമമായിട്ടുഒർ അധൎമ്മമില്ല (കേ. രാ.)

5. With Locative സപ്തമിയോടെ.
പാദത്തിലോളം ഉരുണ്ടു വന്നു (ചാണ.) മാൎവ്വിലോളം കരേറ്റി (കൃ. ഗ.) ഇടയിലോളം (ര. ച.) തലയോട്ടിലോളം ചെന്നു (വൈ. ച.) തങ്കലോളം (മ. ഭാ.)

താളിളക്കം
!Designed By Praveen Varma MK!