Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

117. Terms of Proximity (nigh, near, close, contiguous etc.)സാമീപ്യവാചികൾ പലതും ഉണ്ടു.

1. ചാരവേ.
അവൻ്റെ ചാരവേ ചെന്നു (ശീല.) വെള്ളത്തിൻ്റെ ചാരത്തു. അമ്മമാർചാരത്തു ചെന്നു (കൃ. ഗാ.) മാധവഞ്ചാരത്തു; ശൈലത്തിഞ്ചാരത്തു; സൎപ്പത്തിൻ ചാരത്തു (കൃ.) തന്നുടെ ചാരത്തിലാക്കി (കേ. രാ.)
2. എന്നരികേ വന്നു. (കൃ. ഗാ.) മലയരികേ. പണമരികേ (പ. ചൊ.)എൻ്റെ അരികിൽ ഇരുന്നു കൊൾവാൻ; ആറുകളരികിലും (കേ. ര.) ചെന്നിതു ഭീഷ്മരുടെ അരികത്തങ്ങു (മ. ഭാ.)—നിൻ്റെ അരികത്തിരിക്ക (കേ. ര.)
3. വീട്ടിനടുക്കൽ (പ. ത.) രാമൻ്റെ അടുക്കേ നില്ക്ക (കേ. ര.) പാദത്തിങ്കലടുക്കേ വെച്ചു (ഭാഗ.)
4. ഗുരു സമീപേ ചെന്നു. ഭൈമീസമീപത്തണഞ്ഞു (നള.) നദിക്കു സമീപത്തും. വഴിക്കു സമീപത്തിൽ. പറവൂരുടെ സമീപത്തു (കേ. ഉ.)
5. പശുവിൻ്റെ അണയത്തു (കേ. ഉ.) മന്നവനന്തികേ ചെന്നു.അഛ്ശൻ്റെ അന്തികത്തിൽ ചെന്നു (പ. ത.) മാതൃപാൎശ്വേ ചെന്നു (നള.) കടലുടയ നികടഭുവി (പ. ത.)

താളിളക്കം
!Designed By Praveen Varma MK!