Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

116. Terms of Company (with, along with, together etc.)പക്കൽ.
1. തന്നുടെ പക്കൽ തന്ന ലോഹം (പ. ത.) താതൻ വിഷ്ണുപക്കൽ പ്രാപിച്ചു(ഹ. കീ.) എൻ്റെ പക്കൽ വിശ്വാസം വെച്ചു. സ്നേഹിതൻ്റെ പറ്റിൽ കൊടുത്തു (പ. ത.) പോക്കൽ (479.)
2. With Possessive കൂടെ എന്നത സാഹിത്യത്തോടു ചേരുന്നതല്ലാത്ത (453,1.) ഷഷ്ഠിയും കൊള്ളാം.
വീരൻ്റെ കൂടെ പോന്നു. ഭരതൻ്റെ കൂടി പുറപ്പെട്ടു (കേ. രാ.) തൽകൂടെ മരിച്ചു. (പ. ത.)

3. With Locative പിന്നെ സപ്തമിയോടെ.
ഓകിൽ കൂടെ വാൎത്തു (പ. ത.) കപ്പലിൽ കൂടി വന്നു (കേ. ഉ.) ദുഷ്പഥങ്ങളിൽകൂടി ഗമിക്ക (നള.) വാതുക്കൽ കൂടി എറിഞ്ഞു (പ. ത.)=ഊടെ 513,2.

താളിളക്കം
!Designed By Praveen Varma MK!