Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

108. ഷഷ്ഠി. POSSESSIVE OR GENITIVE.

486. In pure Malayalam not governed by a Verb.—Sanscrit usageഷഷ്ഠി വിഭക്തികളിൽ കൂടിയതല്ല, സമാസരൂപമത്രെ എന്നൊരുപ്രകാരത്തിൽ പറയാം. (ഉ-ം എല്ലാ കണ്ണിൻ്റെ വ്യാധിയും വൈ. ശ.=കൺവ്യാധികൾ എല്ലാം.) ഇങ്ങനെ പറവാൻ കാരണം: ശുദ്ധ മലയായ്മയിൽ ഷഷ്ഠി ഒരു ക്രിയാപദത്തെയും ആശ്രയിച്ചു നില്ക്കുന്നതല്ല.അപ്രകാരം വേണ്ടി വന്നാൽ ചതുൎത്ഥിയെ ചേരൂ (458.)സംസ്കൃത പ്രയോഗങ്ങൾ ചിലതു പറയാം.
മമ കേൾ്പിക്കേണം (മ. ഭാ=എനിക്കു.) ഭാഗ്യമല്ലൊ തവ (നള.) സതീനാം അതിപ്രിയം (വേ. ച.) വല്ലവീനാം ദ്രവ്യമില്ല (കൃ. ച.) ഒന്നുമേ മമ വേണ്ടാ (വേ. ച.)കേൾ്ക്ക നല്ലൂ തവ (ചാണ.) തവ യുവരാജത്വം തരുന്നു (കേ. രാ=നിണക്കു.)
487. Examples of imitating Sanscrit usage ൟ സംസ്കൃതപ്രയോഗത്തെ മലയായ്മയിലും ആചരിച്ചു തുടങ്ങിയ ഉദാഹരണങ്ങൾ ചിലതുണ്ടു.

1.) തേരിതു ഭഗവാൻ്റെ ആകുന്നു. (മ. ഭ.=ഭഗവാൻ്റെതാകുന്നു എന്നത്രെ സാധു.) മനുഷ്യൻ്റെ മന്നിടം തന്നിലെ വാസം (നള=മനുഷ്യനു.) രാജ്യം നമ്മുടെ ആകുന്നു (കേ. ര.) ദേഹം നിൻ്റെ എന്നും, ഇന്ദ്രിയങ്ങൾ എന്നുടെ എന്നും; എൻ്റെ അല്ല (തത്വ.)

2.) ഇതിനെക്കാൾ എൻ്റെതു, നമ്മുടെതു എന്നു മുതലായ പ്രഥമാപ്രയോഗം അധികം നല്ലതു. ഉ-ം കൎമ്മം മാനസത്തിൻ്റെതല്ലയോ വൃത്തി (കൈ. ന.) ജ്യേഷ്ഠനുടയത്, നിങ്ങളുടയതിവ ഒക്ക (മ. ഭാ.)-ഉടയ എന്നതിനോടു ദ്വിതീയ ചേരുന്നതു ഇപ്പോൾ പഴകി പോയി (ഇരുപതാകിന കരങ്ങളെ ഉടയോൻ. (ര. ച.) ആർ എന്നെ ഉടയതു (ഭാഗ.ചതുൎത്ഥി പ്രമാണം തന്നെ. ഞാൻ ഇതിന്നുടയവൻ (പ. ത.) അടിയാരാംഞങ്ങൾക്കുടയ നിന്തിരുവടി (മ. ഭാ.)

3.) കൂടെ, അടുക്കെ, മുതലായ വിനയെച്ചങ്ങളുടെ മുന്നിൽ ഷഷ്ഠിയും ഇപ്പോൾ നടപ്പായി വരുന്നതു.
ഉ-ം എൻ്റെ കൂടെ (453,1.) പുത്രൻ്റെ അടുത്തു ചെന്നവൾ (കേ. രാ.) കടലുടയനികട ഭുവി (പ. ത.) അതിൻ്റെ മൂന്നാം ദിവസം.
488. The Genitive is chiefly Possessive then Genitive (descent)ഷഷ്ഠിയുടെ മുഖ്യാൎത്ഥം സ്വാമിഭാവം തുടങ്ങിയുള്ള സംബന്ധംതന്നെ. അതിനോടു ചേരുന്നതു ജന്യജനകഭാവം തന്നെ. (മരത്തിൻ്റെ കായി, അവൻ്റെ അമ്മ, ഇതിൻ്റെ കാരണം.)

489. Two distinctions of Genitive ഷഷ്ഠിക്കു കൎത്താവിനാലും വിഷയത്താലും ഇങ്ങനെ രണ്ടു വിധത്തിൽ സംബന്ധാൎത്ഥം ഉണ്ടു.
1.) Subjective Genitive പാണ്ഡവരുടെ നഗരപ്രവേശനാദിയും (മ. ഭാ.)അവരുടയ സഖികളുടെ കൂട്ടം (നള.) ആമലകൻ്റെ തപസ്സിൻ പ്രഭാവങ്ങൾ (വില്വ)ഇങ്ങനെ കൎത്തൃസംബന്ധം.
2.) Objective Genitive അവനുടയ ചരിതം (പ. ത.=അവനെ കൊണ്ടുള്ളചരിതം.) ഉറുപ്പികയുടെ വാക്കുണ്ടായോ? ആ പീടികയിൽ എത്ര ഉറുപ്പികയുടെ കച്ചവടം ഉണ്ടു. നിന്നുടെ വൎത്തമാനം. ഭാൎഗ്ഗവഗോത്രത്തിൻ്റെ പരപ്പു (മ. ഭാ.) സുഗ്രീവനുടെ ഭീതി (കേ. രാ=സുഗ്രീവൻ നമ്മെ കൊല്ലും എന്നുള്ള ഭീതി.) മക്കളെ സ്നേഹം(419.) നിന്നുടെ വിയോഗം. ഭക്തന്മാരുടെ മറുപുറത്തു (മ. ഭാ.) നീലകണ്ഠൻ്റെ ഭക്തൻ(ശി. പു.) രമണൻ്റെ മാൎഗ്ഗണം (നള.) ഇങ്ങനെ വിഷയസംബന്ധം.
490. Two Genitives സമാസരൂപങ്ങളെ ഉമ്മെ കൊണ്ടു ചേൎക്കുമാറില്ല. അതു കൊണ്ടു ഒർ അധികരണത്തിലുള്ള രണ്ടു ഷഷ്ഠികൾ്ക്കും ഉ-ം എന്നതു പണ്ടു സാധുവായുള്ളതല്ല.
1.) Ancient usage അച്ചനും ഇളയതിൻ്റെയും കുടക്കീഴാക്കി (കേ. ഉ.) രാമനും കാർവൎണ്ണനും വായിൽ ദന്തങ്ങൾ പൊന്നു വന്നു. നീലക്കണ്ണാരും അമ്മമാരും മുട്ടുപിടിച്ചാൻ (കൃ. ഗ.) പടെക്കും കുടെക്കും ചളിക്കും നടു നല്ലൂ (പ. ചൊ.)
2.) Modern usage പിന്നെ നാലും അഞ്ചും ഉള്ള വൎഗ്ഗാന്തരം ഒൻപതു. (തസ.) എന്നല്ലാതെ മൂന്നിൻ്റെയും നാലിൻ്റെയും വൎഗ്ഗാന്തരം ഏഴു എന്നും പറയാം. മ്ലേഛ്ശൻ്റെയും അമാത്യൻ്റെയും കൂടിക്കാഴ്ച (ചാണ.) നാഥൻ്റെയും ജനകൻ്റെയും ജനനീടെയും ചേഷ്ട (വേ. ച.) താപസന്മാരുടെയും വാഹിനിമാരുടെയുംമഹാത്മവംശത്തിൻ്റെയും ഉത്ഭവസ്ഥാനം (മ. ഭാ.) എന്നിങ്ങനെ പുതിയ നടപ്പു.

താളിളക്കം
!Designed By Praveen Varma MK!