Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

060. അഭ്യാസം.

(i) നൃക്കൾ, മക്കൾ, പൂക്കൾ, രാജാക്കന്മാർ, പ്രഭുക്കൾ, സ്ഥലങ്ങൾ, ഭഗവാന്മാർ, വിദ്വാന്മാർ, നൃപർ, സജ്ജനങ്ങൾ, രാജാവവർകൾ, മങ്കമാർ, കോപികൾ, സുഹൃത്തുകൾ. ഇവയുടെ ഏകവചനം പറക.
(ii.) ശിശു, പിശാചു, മാരു ശൈലം, മല, ഗിരി, ഗോവു, ദ്യോവു, മുത്തു മഹത്തു, ബുദ്ധിമാൻ, ഗുണവതി, മരുത്തു, ഭ്രാതാവു, രാജാവു, മൂൎദ്ധാവു, തല, പല്ലു കണ്ണു, തരം, തൈരു, ധീരൻ, കിടാവു, മകൻ, ഗുണി, പിതാവു, മാതാവു, ഗുരു, ശിഷ്യൻ. ഇവയുടെ ബഹുവചനങ്ങളെ എഴുതുക.

താളിളക്കം
!Designed By Praveen Varma MK!