ആരാവിലായവൾ മണല്ക്കുഴിയെന്നു നാട്ടിൽ
പേരാർന്ന വീട്ടിലമരുന്നൊരു മങ്കയെന്നും
ധാരാളമുണ്ടു മുതൽ കാരണവത്തി താൻ താൻ
നേരായ് നടക്കുമവളെന്നു മറിഞ്ഞു മേനോൻ, 24
മെത്തുന്ന മോടിയോടു രാവിലെഴുന്നെഴുന്ന-
ള്ളത്തൊന്നു കാണ്മതിനവൻ പുറമേ വരാതെ
കത്തുന്നൊരുള്ളൊടു കഴിച്ചു മലക്കർണത്തീ-
കത്തുന്നവന്നു നിനവെപ്പൊഴുമൊന്നുതന്നെ. 25
-Page 368-
പിറ്റെന്നുരാവിലെ യുറക്കമിളച്ചു കണ്ണിൽ
പറ്റുന്ന മങ്ങലൊടു തോഴരെ വിട്ടുവീട്ടിൽ
തെറ്റെന്നു മേനവനണഞ്ഞു, വിടാതെ കൂടെ-
ത്തെറ്റെന്നിയേ പുതുമലർക്കണയും തുടര്‍ന്നു. 26