Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

088 വചനപ്രകരണം,

53. ഏകവചനത്തിനു പ്രത്യേകമായ പ്രത്യയമില്ല (i. 61), ലിംഗപ്രത്യയത്തിൽ അവസാനിക്കുന്ന രൂപം തനേ ഏകവചനത്തിന്റെ രൂപം. പണിക്കാരൻ, മാധവി, കുട്ടി,മല, വനം.
54. അർ, ആർ, മാർ, കൾ എന്നീ നാലു ബഹുവചനപ്രത്യയങ്ങളിൽ (i. 62 – 65) കൾ എന്നതു എല്ലാ ലിംഗങ്ങളിലും വരും. അർ, ആർ, മാർ എന്നിവ സ്ത്രീപുല്ലിംഗങ്ങളിൽ മാത്രം ഉപയോഗിച്ചു കാണും.
കൾ — (i) പുല്ലിംഗം. ദേവകൾ, അസുരകൾ, ശിഷ്യകൾ, അരികൾ, വൈരികൾ, ഞങ്ങൾ, നിങ്ങൾ.
(ii) സ്ത്രീലിംഗം. ദേവികൾ, നാരികൾ, തങ്ങൾ, വധുക്കൾ, സ്തീകൾ.
(iii) നപുംസകം, ലതകൾ, വള്ളികൾ, കൈകൾ, മരങ്ങൾ, അവകൾ.
55, (1) ഏകവചനം താലവ്യസ്വരങ്ങളിൽ അവസാനിക്കുന്നുവെങ്കിൽ ബഹുവചനത്തിൽ കൾ വരും.
ആനകൾ, ലതികൾ, നാരികൾ, കുട്ടികൾ, തൈകൾ.
(2) സംവൃതത്തിന്റെ പിന്നിൽ കൾ വരും.
ആടുകൾ, നാടുകൾ, കാടുകൾ, കണ്ണുകൾ, കല്ലുകൾ, പല്ലുകൾ, വില്ലകൾ.
(3) ഓഷ്ഠ്യസ്വരങ്ങളുടെ പിന്നിൽ കൾ പ്രത്യയം സവൎണ്ണാഗമത്താൽ ക്കൾ ആകും.
സാധുക്കർ, കുരുക്കൾ, വധുക്കൾ, ഗോക്കൾ, പൂക്കൾ, ഭൂക്കൾ, തെരുക്കുൾ, കഴുക്കൾ.
(4) ആകാരാന്തങ്ങളിലും ഋകാരാന്തങ്ങളിലും ക്കൾ വരും.
രാജാക്കൾ, പിതാക്കൾ, ദാതാക്കൾ, കിടാക്കൾ, പിതൃക്കൾ, നൃക്കൾ.
(5) അനുനാസികാന്തങ്ങളിൽ ഉഭയാദേശത്താൽ കൾ എന്നതു ങ്ങൾ ആകും.
മരം + കൾ = മരങ്+കൾ = മരങ് + ങൾ = മരങ്ങൾ, വനങ്ങൾ, ശൈലങ്ങൾ, നിൻ + കൾ = നിങ്ങൾ, ഞാൻ + കൾ = ഞാങ്ങൾ, ഞൻ + കൾ = ഞങ്ങൾ, എൻ + കൾ = എങ്ങൾ, താൻ + കൾ = താങ്ങൾ, (താങ്കൾ), തൻ + ക:ൾ = തങ്ങൾ, ആൺ + കൾ = ആങ്ങള, പെൺ + കൾ = പെങ്ങൾ. (ii. 43).
56. അർ എന്ന ബഹുവചനപ്രത്യയം സുബുദ്ധിനാമങ്ങളിൽ വരും. അൻ, അൾ, അ എന്ന ലിംഗപ്രത്യയങ്ങളിൽ അവസാനിക്കുന്ന നാമങ്ങളിൽ അർ വരും.
അവൻ
അവൾ അവർ ഇവൻ
ഇവൾ ഇവർ ഇഷ്ടൻ
ഇഷ്ട ഇഷ്ടർ പ്രിയൻ
പ്രിയ പ്രിയർ

(i) ബഹുവചനത്തിൽ ലിംഗഭേം കാണിക്കുന്ന രൂപങ്ങൾ ഇല്ലാത്തതുകൊണ്ടു ഈ വിധബഹുവചനങ്ങളെ അലിംഗബഹുവചനം എന്നു പറയും.
(ii) ലിംഗഭേദം കാണിപ്പാൻ മാർപ്രത്യയം ചേൎക്കും.
ഇഷ്ടൻ — ഇഷ്ടന്മാർ, പ്രിയൻ — പ്രിയന്മാർ, വല്ലഭൻ-വല്ലഭന്മാർ. ഇഷ്ട — ഇഷ്ടമാർ, പ്രിയ — പ്രിയമാർ, വല്ലഭ — വല്ലഭമാർ.
(iii) അന്ത്യവൎണ്ണം ഏതായാലും സുബുദ്ധിനാമങ്ങളിൽ മാർ വരും, നാരി മാർ, ഭാൎയ്യമാ, നമ്പൂരിമാർ, തള്ളമാർ, ബ്രാഹ്മണന്മാർ.
57. അർകൾ, അവർകൾ, കൾമാർ (= ക്കന്മാർ) ഇങ്ങനെ രണ്ടു ബഹുവചനപ്രത്യയങ്ങൾ ചേൎത്തു ബഹുവചനം ഉണ്ടാക്കും.
അർകൾ. ദേവർകൾ, ശിഷ്യർകൾ, അരചർകൾ.
അവർകൾ. രാജാവവർകൾ, തമ്പുരാനവർകൾ, സായ്വവർകൾ
കൾമാർ. ഗുരുക്കന്മാർ, രാജാക്കന്മാർ, പെങ്ങന്മാർ, പിതാക്കന്മാർ, തമ്പ്രാക്കന്മാർ

താളിളക്കം
!Designed By Praveen Varma MK!