Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

087 പരീക്ഷ. (44–52.)

1. പരിനിഷ്ഠ എന്തെന്നു വിവരിക്കുക.
2. പ്രക്രിയയെന്തെന്നു വിവരിച്ചുദാഹരിക്കുക.
3. പരിനിഷ്ഠയിൽ വിവരിക്കുന്ന പ്രക്രിയ ഏതു?
4. പ്രാതിപദികമെന്നാൽ എന്തു?
5. പ്രാതിപദികത്തോറ്റു ചേൎക്കുന്ന പ്രത്യങ്ങൾ ഏവ?
6. ലിംഗമെന്നാൽ എന്തു?
7. മലയാളത്തിൽ എത്ര ലിംഗങ്ങൾ ഉണ്ടു?
8. അവ യുടെ പ്രത്യയങ്ങൾ ഏവ?
9. ഈ പ്രത്യയങ്ങളെ ചേൎത്തു ഉദാഹരിക്കുക.
10. ആൻപ്രത്യയത്തിൽ അവസാനിക്കുന്ന പുല്ലിംഗങ്ങളെ എഴുതി അവയുടെ നേരേ സ്ത്രീലിംഗങ്ങളെയും എഴുതുക.
11. ആൻപ്രത്യയം മറ്റു വല്ല അൎത്ഥത്തിലും വരുമോ? ചെയ്വാൻ, എന്തുവാൻ, ആരുവാൻ ഇവിടെ ആൻ എന്താകുന്നു? 12. ത്തി എന്ന സ്ത്രീപ്രത്യത്തിന്നുണ്ടാകുന്ന മാറ്റങ്ങളെ വിവരിച്ചുദാഹരിക്കുക.
13. തകാരത്തിന്നു ഈ വിധമായ വികാരങ്ങൾ വേറെയെവിടെങ്കിലും വരാറുണ്ടോ?
14. നപുംസകപ്രത്യങ്ങൾ ഏവ?
15. അംപ്രത്യയത്തിൽ അവസാനിക്കുന്ന പുല്ലിംഗത്തിന്നു മൂന്നു ഉദാഹരണങ്ങൾ പറക.
16. രണ്ടു സ്ത്രീപ്രത്യയങ്ങൾ ഒരു പ്രാതിപദികത്തിൽ ചേൎന്നു കാണുമോ?
17. കുശവത്തി, കുശോത്തി, കാവുതിച്ചി, വണ്ണത്താടിച്ചി, കൊതിച്ചി, താമരക്കണ്ണി ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
18. അമ്മതമ്പുരാൻ, രാണി മഹാരാജാവു, മൂലം വാഴ്ച, കാട്ടുമാടൻ നമ്പൂതിരി ഇവയുടെ ലിംഗങ്ങളെ വിവരിക്കുക.
19. നപുംസകത്തിൽ അൻ വരുമോ? 20. അൻ എന്നതിൽ അവസാനിക്കുന്നുണ്ടെന്നു മാത്രം ഒരു നാമത്തിന്റെ ലിംഗം നിശ്ചയിക്കാമോ?
21. ലിംഗം നിൎണ്ണയിക്കുന്നതു എങ്ങനെ? 22. തേമൻ, ഉത്തേമൻ, തങ്കം, പൊന്നു. മാതു, പാറു, നാണു, ധേനു, രാതൈ, ചീയ്യയി ഇവയുടെ ലിംഗങ്ങളെ പറക.
28. പശു, പുലി, കഴുത, കരടി, കുരങ്ങു, കുരങ്ങച്ചാർ, സിംഹത്താൻ, വൃഷഭം, ഇവയുടെ ലിംഗം പറക.

താളിളക്കം
!Designed By Praveen Varma MK!