Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

069 ആദേശം

(i) വെൺ + ചാമരം എന്നതിൽ അന്ത്യമായ ണകാരത്തിന്റെ സ്ഥാനത്തു ഞകാരം ഉപയോഗിച്ചാൽ വെഞ് + ചാമരം = വെഞ്ചാമരം എന്നാകും. അതുകൊണ്ടു ണകാരം സ്ഥാനിയും, ഞകാരം ആദേശവും ആകുന്നു.
(2) സ്ഥാനിക്കു പകരം വരുന്നതു ആദേശം.
(3) ആദേശം സ്ഥാനിക്കു തുല്യമായിരിക്കേണം.
(i) വെൺചാമരമെന്നതിൽ അനുനാസികമായ ണകാരത്തിന്നു പകരം വരുന്ന ഞകാരവും അനുനാസികമാകയാൽ സ്ഥാനിക്കും ആദേശത്തിന്നും നാസിക തുല്യമായ സ്ഥാനം ഉള്ളതുകൊണ്ടു സ്ഥാനത്താൽ സാമ്യം സിദ്ധിച്ചു.

താളിളക്കം
!Designed By Praveen Varma MK!