Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

067 ലോപം

31. പ്രയോഗകാലത്തു വൎണ്ണങ്ങളെ ഉച്ചരിക്കാതിരിക്കുന്നതു ലോപം ആകുന്നു.
(i) അവിടെ + അവിടെ എന്ന സംഹിതയിൽ ഒന്നാം പദത്തിന്റെ അന്ത്യമായ എകാരം ഉച്ചരിക്കാതിരുന്നാൽ അവിട് + അവിടെ എന്നാകും. അടുത്തുച്ചരിക്കുമ്പോൾ അവിടവിടെ എന്നാകും. അതുകൊണ്ടു ഒന്നാം അവിടെ എന്നതിന്റെ അന്ത്യമായ എകാരത്തിന്നു ലോപം വന്നിരിക്കുന്നു.
32. സ്ഥാനം എന്നതിന്നു അറിവു, ജ്ഞാനം, പ്രസംഗം എന്നാകുന്നു അൎത്ഥം. ണകാരത്തിന്റെ സ്ഥാനത്തു എന്നു പറഞ്ഞാൽ, ണകാരത്തെക്കുറിച്ചുള്ള ജ്ഞാനം അല്ലെങ്കിൽ പ്രസംഗം ഉണ്ടാകുമ്പോൾ എന്നൎത്ഥം.

താളിളക്കം
!Designed By Praveen Varma MK!