Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

065 വിവൃത്തി

(2) സംഹിതയിൽ വൎണ്ണങ്ങളെ ഉച്ചരിക്കുമ്പോൾ നേരിടുന്ന പ്രയാസത്തെ വിവൃത്തി എന്നു പറയും.
(i) “നീ + അന്നു + അവിടെ + ഉണ്ടു + ആയി + ഇരുന്നു + ഓ + ഇല്ല + ഓ + എന്നു + ആലോചിച്ചു + ഉത്തരം പറക” — എന്ന വാക്യത്തിൽ സംഹിതയിൽ മുമ്പും പിമ്പും നില്ക്കുന്ന സ്വരങ്ങളെ അടുത്തടുത്തു ഉച്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസം കൂടാതെ കഴിപ്പാൻ വേണ്ടി അവിടവിടെ നിറുത്തുന്നു. അതുപോലെ തന്നേ അ + ഇടെ, ആ + ഇ, പോ + ഊ മുതലായ ഒറ്റപ്പദങ്ങളിലും വിവൃത്തി ഭാഷയിൽ വരികയില്ല.
(3) ഗദ്യത്തിൽ വാക്യത്തിലേ പദങ്ങൾക്കു സംഹിതയിൽ വിവൃത്തി വരാമെങ്കിലും പദ്യത്തിൽ വിവൃത്തി പാടില്ല. ഒറ്റപ്പദങ്ങളിൽ വിവൃത്തി മലയാളത്തിൽ വരികയില്ല.
(4) ഭിന്നസ്ഥാനങ്ങളിൽനിന്നു ഉൽഭവിച്ച വ്യഞ്ജനങ്ങൾ ഒറ്റപ്പദങ്ങളിൽ വന്നാൽ ഉച്ചാരണത്തിന്നു വൈഷമ്യം ഉണ്ടാകും. കൺ + തു എന്നതിൽ മൂൎദ്ധന്യമായ ണകാരവും
ദന്ത്യമായ തകാരവും സംഹിതയിൽ വരുന്നതുകൊണ്ടു തകാരവും മൂൎദ്ധന്യമായി മാറും. കൺ + ടു = കണ്ടു.
(5) സംഹിതയാൽ ഉണ്ടാക്കുന്ന ഉച്ചാരണവൈഷമ്യങ്ങളെ തീൎക്കുന്നതു സന്ധിയാകുന്നു.

താളിളക്കം
!Designed By Praveen Varma MK!