Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

062 പരീക്ഷ. (16-28.)

1. ശിക്ഷ എന്നാൽ എന്തു?
2. സംജ്ഞ എന്തെന്നു വിവരിച്ചു ഉദാഹരിക്കുക. 3. സംജ്ഞകളെ കൊണ്ടു എന്തുപകാരം?
4. സ്വരം വ്യഞ്ജനം എന്ന സംജ്ഞകളെക്കൊണ്ടു എന്തുപകാരം?
5. സ്വരത്തിന്നും വ്യഞ്ജനത്തിന്നും തമ്മിൽ എന്തു ഭേദം?
6. മാത്രയെ വിവരിക്കുക.
7. മാത്രയാൽ ഉണ്ടാകുന്ന സ്വരഭേദങ്ങളെ പറക.
8. ഹ്രസ്വങ്ങൾ ഏവ? ദീൎഘങ്ങൾ ഏവ? 9. അനുസ്വാരം വിസൎഗ്ഗം ഇവയെ വിരിച്ചു ഉദാഹരിക്കുക.
10. ഋ, ഌ വൎണ്ണങ്ങൾ ഉള്ള ചില പദങ്ങളെ പറക.
11. ആകാരംകൊണ്ടു എന്തുപകാരം?
12. സംസ്കൃതത്തിൽ ഇല്ലാത്ത സ്വരങ്ങൾ ഏവ? ഇതറിഞ്ഞിട്ടു എന്തു ഫലം?
13. വൎണ്ണത്തിന്റെ സ്ഥാനമെന്നാൽ എന്തു? 14. സ്ഥാനങ്ങളെ പറക?
15. സ്ഥാനം നിമിത്തം വൎണ്ണങ്ങൾക്കു ഉണ്ടാകുന്ന പേരുകൾ പറക.
16. രണ്ടുസ്ഥാനമുള്ള വൎണ്ണങ്ങളിൽ ചിലവയെ പറക.
17. അനുനാസികമെന്നാൽ എന്തു? അനുനാസികങ്ങൾ ഏവ?
18. സ്പൎശമെന്നാൽ എന്തു?
19. സ്പൎശങ്ങളെ രണ്ടു വിധത്തിൽ വിഭജിക്കുക.
20. ഖരം, അതിഖരം, മൃദു, ഘോഷം ഇവയേവ?
21. മദ്ധ്യമങ്ങൾ എന്നാൽ എന്തു?
22. ഈ പേർ എങ്ങിനെ ഉണ്ടായി?
23. മദ്ധ്യമങ്ങളെ വിഭാഗിക്കുക.
24. പ്രതിവൎണ്ണങ്ങൾ ഏവ?
25. എന്തിന്നു പ്രതിവൎണ്ണങ്ങളെന്നു പറയുന്നു?
26. ഊഷ്ടാക്കൾ ഏവ?
27. ചില്ലുകൾ ഏവ?
28. താലവ്യ സ്വരം, ഓഷ്ഠ്യ സ്വരം, ഘോഷം, അഘോഷം, ഘോഷവത്തു ഇവയെ വിവരിക്കുക.
29. അല്ലപ്രാണവും മഹാപ്രാണവും തമ്മിൽ എന്തു വ്യത്യാസം?
30. അല്പപ്രാണങ്ങളെ പറക?
31. മഹാപ്രാണങ്ങളെ കാണിക്ക.
32. സംയോഗമെന്നാൽ എന്തു?
33. സംവൃതം, വിവൃതം ഇവ തമ്മിൽ എന്തു ഭേദം? 34. സംവൃതം എവിടെ വരും?
35. പാഠപുസ്തകം എടുത്തു ഒരു വാക്യം വായിച്ചു അതിലേ വൎണ്ണങ്ങളെ വിഭജിക്കുക.
36. ചെറുപ്പം തൊട്ടേറും കുരുപരിഷയോടുള്ള കലഹ
പ്പിറപ്പിന്റേ മൂലം സഹജജനമല്ലോൎക്കിഹ മേ.
ജരാസന്ധൻ വക്ഷസ്ഥലമിവ രുഷാ ഭീമനിതു വേർ
പിരിക്കുന്നൂ. സന്ധിം വിരവോടു ഭവാന്മാർ തുടരുവിൻ ॥
ഈ പദ്യത്തിലേ സംയോഗാക്ഷരങ്ങളെടുത്തു അവ ഏതുവൎണ്ണങ്ങൾ ചേൎന്നുണ്ടായവ എന്നു പറക.

താളിളക്കം
!Designed By Praveen Varma MK!