Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

041 വൎണ്ണങ്ങളുടെ സ്ഥാനങ്ങൾ

21. ശരീരാംഗങ്ങളിൽ ഏതിന്റെ സഹായത്തോടു കൂടി വൎണ്ണം ഉച്ചരിക്കുന്നുവോ ആ അംഗം ആ വൎണ്ണത്തിന്റെ സ്ഥാനം ആകുന്നു. കണ്ഠം (തൊണ്ട), താലു (അണ്ണാക്കു), മൂൎദ്ധാവു (മേൽത്തൊണ്ട), ദന്തങ്ങൾ (പല്ലകൾ), ഓഷ്ഠങ്ങൾ (ചുണ്ടുകൾ), നാസിക (മുക്കു), ജിഹ്വ (നാവു) ഇവ വൎണ്ണങ്ങളുടെ സ്ഥാനങ്ങൾ ആകുന്നു.

24. (1) വൎഗ്ഗങ്ങളിലേ ഒന്നാം വൎണ്ണങ്ങളായ ക, ച, ട, ത, പ എന്നിവയെ ഖരങ്ങൾ എന്നും, രണ്ടാം വൎണ്ണങ്ങളായ ഖ, ഛ, ഠ, ഥ, ഫ എന്നിവയെ അതിഖരങ്ങൾ എന്നും, മൂന്നാം വൎണ്ണങ്ങളായ ഗ, ജ, ഡ, ദ, ബ എന്നിവയെ മൃദുക്കൾ എന്നും നാലാം വൎണ്ണങ്ങളായ ഘ, ഝ, ഢ, ധ, ഭ എന്നിവയെ ഘോഷങ്ങൾ എന്നും അഞ്ചാം വൎണ്ണങ്ങളായ ങ, ഞ, ണ, ന, മ എന്നിവയെ അനുനാസികൾ എന്നും പറയും.

താളിളക്കം
!Designed By Praveen Varma MK!