Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

040 ഹ്രസ്വ-ദീൎഗ്ഘങ്ങൾ

20. ഉച്ചാരണത്തിന്നു വേണ്ടിയ സമയത്തിന്നു ഒത്തവണ്ണം സ്വരങ്ങളെ ഹ്രസ്വങ്ങളായും ദീൎഗ്ഘങ്ങളായും വിഭാഗിക്കുന്നു.
(i) ഉച്ചാരണത്തിന്നു ഒരു മാത്രാസമയം വേണ്ടിവരുന്ന സ്വരം ഹ്രസ്വവും രണ്ടുമാത്രാസമയം വേണ്ടിവരുന്ന സ്വരം ദീൎഘവും ആകുന്നു.
(ii) ഉച്ചാരണത്തിന്നു മൂന്നുമാത്രാസമയം വേണ്ടിവരുന്ന സ്വരങ്ങളെ പ്ലുതങ്ങളെന്നു പറയുമെങ്കിലും അവയെ കാണിപ്പാനായിട്ടു എഴുത്തിൽ അടയാളമില്ലായ്കയാൽ ഇവിടെ പ്ലുതങ്ങളെ എടുത്തിട്ടില്ല.
1. ഹ്രസ്വങ്ങൾ: അ, ഇ, ഉ, ഋ, ഌ, എ, ഒ.
2. ദീൎഘങ്ങൾ: ആ, ഈ, ഊ, ൠ, ൡ, ഏ, ഐ, ഓ, ഔ

താളിളക്കം
!Designed By Praveen Varma MK!