Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

194 സംഹിത.

185. എന്തെങ്കിലും ചെയ്തു മഹാജനങ്ങളിൽ
സംതൃപ്തി നല്കുന്നതു സജ്ജനവ്രതം
എന്താതനാത്മാവിനൊടെന്നെയും വെടി
ഞ്ഞെന്തിന്നു പണ്ടീവ്രതമാചരിച്ചു താൻ ॥

പദച്ഛേദം.
എന്തു । എങ്കിലും । ചെയ്തു । മഹാജനങ്ങളിൽ । സംതൃപ്തി । നല്കുന്നതു । സജ്ജനവ്രതം । എന്താതൻ । ആത്മാവിനൊടു । എന്നെ । ഉം । വെടിഞ്ഞു । എന്തിന്നു । പണ്ടു । ഈവ്രതം । ആചാരിച്ചു । താൻ ॥
ജാതിയും അന്വയവും.

എന്തു— പ്രശ്നാൎത്ഥകസൎവ്വനാമം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, ദ്വിതീയവിഭക്തി, ചെയ്തു എന്നതിന്റെ കൎമ്മം.
എങ്കിലും— അവ്യയം എന്തു എന്നതിനോടു അന്വയിച്ചു അതിന്നു ഒരു അനിശ്ചിതാൎത്ഥത്വം കൊടുക്കുന്നു.
ചെയ്തു— ക്രിയ, അബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം ‘നല്കുന്നതു’ എന്നതിനെ വിശേഷിക്കുന്നു.
മഹാജനങ്ങളിൽ— നാമം, കൎമ്മധാരയസമാസം (മഹാന്മാരായ ജനങ്ങൾ) പുല്ലിംഗം, ബഹുവചനം, നല്കുന്നു എന്നെതിന്റെ അധികരണം (വൈഷയികം).
നല്കുന്നതു— ക്രിനാപുരുഷനാമം, കൎമ്മധാരയസമാസം, നപുംസകലിംഗം, ഏകവചനം, പ്രഥമവിഭക്തി, സജ്ജനവ്രതം എന്നെ നാമാഖ്യാതത്തിന്റെ ആഖ്യ.
സജ്ജനവ്രതം— നാമം, ഷഷ്ഠിതൽപുരുഷസമാസം (സജ്ജനങ്ങളുടെ വ്രതം), നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി, നല്കുന്നതു എന്നതിന്റെ ആഖ്യാതം.
എൻതാതൻ— നാമം, ഷഷ്ഠിതൽപുരുഷസമാസം (എന്റെ താതൻ), പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി, ആചരിച്ചു എന്ന തിന്റെ ആഖ്യ.
ആത്മാവിനൊടു— നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, സാഹിത്യവിഭക്തി, വെടിഞ്ഞു എന്നെ ക്രിയയുടെ വിശേഷണം, ആത്മാവിനെയും എന്നെയും വെടിഞ്ഞു എന്നതിനു പകരം ആത്മാവിനൊടുക്രടി എന്നെയും വെളിഞ്ഞു എന്നു പറയുന്നതുകൊണ്ടു എന്നിൽ അധികം പ്രീതി ഉണ്ടെന്നു കാണിക്കുന്നു.
എന്നെ— പുരുഷാൎത്ഥകസൎവ്വനാമം, പുല്ലിംഗം, ഏകവചനം, ഉത്തമപുരുഷൻ, ദ്വിതീയവിഭക്തി, വെടിഞ്ഞു എന്നതിന്റെ കൎമ്മം.
ഉം— അവ്യയം, തനിക്കു ഇത്ര പ്രിയനായ എന്നെയും കൂടി എന്ന അൎത്ഥം ദ്യോതിപ്പിക്കുന്നു.
വെടിഞ്ഞു— ക്രിയ, അബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം, ആചരിച്ചു എന്നതിന്റെ വിശേഷണം. ആചരിച്ച പ്രകാരം കാണിക്കുന്നു.
എന്തിന്നു— പ്രശ്നാൎത്ഥകസൎവ്വനാമം, നപുംസകലിംഗം, ഏകവചനം, ചതുൎത്ഥിവിഭക്തി, വെടിഞ്ഞു എന്നതിന്റെ വിശേഷണം. എന്തു കാൎയ്യം സാധിപ്പാൻ വേണ്ടി എന്നാകുന്നു അൎത്ഥം (താദൎത്ഥ്യം).
പണ്ടു— അവ്യയം, ആചരിച്ചു എന്നതിന്റെ വിശേഷണം (കാലം കാണിക്കുന്നു).
ഈവ്രതം— നാമം, കൎമ്മധാരയസമാസം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, ദ്വിതീയവിഭക്തി, ആചരിച്ചു എന്നതിന്റെ കൎമ്മം.
ആചരിച്ചു— ക്രിയ, ബലം, സകൎമ്മകം, പ്രഥമപുരുഷൻ, ഏകവചനം, നിൎദ്ദേശകപ്രകാരം, വൎത്തമാനകാലം, താതൻ എന്നതിന്റെ ആഖ്യാതം.
താൻ— പുരുഷാൎത്ഥകസൎവ്വനാമം, ഏകവചനം, പുല്ലിംഗം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി, എൻതാതൻ എന്നതിനോടു സമാനാധികരണത്തിൽ അന്വയിക്കുന്നു. താതൻ എന്നതിന്റെ അൎത്ഥത്തെ ദൃഢമാക്കുന്നു.
ജാതിയും അന്വയവും പറയുന്ന ക്രിയക്കു വ്യാകരിക്കുക എന്നും പറയും.
അഭ്യാസം.

താഴേ ക‍ാണുന്ന വാക്യങ്ങളെ വ്യാകരിക്കുക.
1. പിന്നെ നീ ചിന്തിച്ചു വേണ്ടതു ചെയ്താലും നിന്നുടെ ഹാനി വരാത വണ്ണം.
2. ഇന്നു തൃണങ്ങൾ പിണങ്ങുമോ വഹ്നിയോടു?
3. ചിത്രമായുള്ള രാജപ്രസാദങ്ങളും
എത്രയും നന്നായനുഭവിച്ചീടെടോ?
4. നല്ലഗുണമുള്ളൊരുഭവാനൊടു പറഞ്ഞാൽ
വല്ലതുമുപായമുള വാമിഹ നിനെച്ചാൽ;
ദുൎല്ലഭതയാകിന മനുഷ്യത ലഭിച്ചാൽ
നല്ലതു നിവൃത്തിപദമേവ—ഹരശംഭോ.

താളിളക്കം
!Designed By Praveen Varma MK!