Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

176 അദ്ധ്യാഹാരം

(i) നിയോജകപ്രകാരത്തിൽ ആഖ്യ സാധാരണമായി ഉപയോഗിക്കാറില്ല. വാ, ഇരിപ്പിൻ, പറക, പറയുവിൻ ഇവയിൽ ആഖ്യയെ വിട്ടിരിക്കുന്നു.
(2) വിട്ട പദം ആഖ്യയായാൽ വാക്യത്തിന്നു ലുപ്താഖ്യമെന്നും, ആഖ്യാതമായാൽ ലുപ്താഖ്യാതമെന്നും, കൎമ്മമായാൽ ലുപ്തകൎമ്മമെന്നും പേർ.
(i) ഈ വിധവാക്യങ്ങൾ സംഭാഷണത്തിൽ വരും: (1) എപ്പോൾ വന്നു?
(= നിങ്ങൾ എപ്പോൾ വന്നു?) (2) ഇന്നലേ (= ഞാൻ ഇന്നലേ വന്നു.) (3) എവിടുന്നു? (= നിങ്ങൾ എവിടെനിന്നു വന്നു?) നാട്ടിന്നു (നാട്ടിൽനിന്നു ഞാൻ വന്നു).
(3) വാക്യത്തിൽ വിട്ടിരിക്കുന്ന പദങ്ങളെ പിന്നെയും ചേൎക്കുന്നതിന്നു അദ്ധ്യാഹാരം എന്നു പേർ (1. 52.)

താളിളക്കം
!Designed By Praveen Varma MK!