Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

160 ക്രിയാവിശേഷണങ്ങൾ.

159. ഇങ്ങനെ കൎത്താവു. കൎമ്മം, കരണം (കാരണം), സംപ്രദാനം (പ്രയോജനം), അപാദാനം, അധികരണം എന്ന ആറു കാരകങ്ങളെ കാണിക്കുന്ന പ്രഥമ, ദ്വിതീയ, തൃതീയ, ചതുൎത്ഥി, പഞ്ചമി, സപ്തമി എന്നീ ആറു വിഭക്തികൾ വാക്യത്തിലേ ക്രിയാപദത്തോടു അന്വയിച്ചുവരുന്നതുകൊണ്ടു ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നു. ക്രിയാവ്യാപാരം ഉണ്ടാവാനായിട്ടു സഹായിക്കുന്നു. കൎത്താവും കൎമ്മവും ഒഴികേയുള്ള കാരകങ്ങൾ ക്രിയാവിശേഷണങ്ങൾ ആകുന്നു.
160. കാരകാൎത്ഥങ്ങൾക്കു പുറമേ ക്രിയാവിശേഷണങ്ങൾക്കു 1. സ്ഥലം, 2. കാലം, 3. പ്രകാരം, 4. പ്രമാണം, 5. സംഖ്യ,6. ഗുണം, 7. നിശ്ചയം, 8. കാൎയ്യകാരണം മുതലായ അൎത്ഥങ്ങൾ ഉണ്ടായിരിക്കും. (i. 109.)

താളിളക്കം
!Designed By Praveen Varma MK!