Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

159 പരീക്ഷ. (146-158)

(i) 1. വാക്യകാണ്ഡം എന്നാൽ എന്തു?
2. ആകാംക്ഷ എന്നാൽ എന്തു?
3. വാക്യമെന്നാൽ എന്തു?
4. വാക്യത്തിൽ എന്തുകൊണ്ടു രണ്ടു പദങ്ങൾ അത്യാവശ്യം?
5. ഈ പദങ്ങൾ ഏവ?
6. ഉദ്ദേശമെന്നാൽ എന്തു? ഇതിന്നുള്ള മറ്റുപേരുകൾ പറക
7. വിധേയമെന്നാൽ എന്തു?
8. ഏതു പദങ്ങൾ വിധേയങ്ങളാകും?
9. വിധേയത്തിന്നുള്ള വേറെയൊരു പേർ എന്താകുന്നു?
10. വിശേഷങ്ങളെ ക്കൊണ്ടു വാക്യത്തിൽ എന്തുപകാരം?
11. വാക്യങ്ങളിൽ ആഖ്യയും ആഖ്യാതവും മാത്രം മുഖ്യമാണെങ്കിൽ വാക്യങ്ങൾ വലുതായ്വരുന്നതു എങ്ങനെ? രാമൻ കാട്ടിൽ പോയി; കൃഷ്ണൻ ദ്വാരകയിൽ വാണു; അൿബർ രാജപുത്രരുമായി യുദ്ധം ചെയ്തു; ഇംഗ്ലീഷുകാർ കച്ചവടത്തിന്നു വേണ്ടി ഇന്ത്യയിൽ വന്നു. ഈ വാക്യങ്ങളെ വലുതാക്കുക.
12. കൎമ്മം എപ്പോൾ ആവശ്യമായ്വരും? ഉദാഹരിക്കുക.
13. കാരകമെന്നാൽ എന്തു?
14. എത്ര കാരകങ്ങൾ ഉണ്ടു?
15. ഷഷ്ഠി കാരകവിഭക്തിയോ?
16. ആഖ്യക്കും കൎത്താവിന്നും തമ്മിൽ എന്തു ഭേദം?
17. കൎത്താവു ഏതെല്ലാം വിഭക്തിയിൽ വരും?
18. സംബോധനയുടെ ഉപയോഗം എന്തു?
19. കൎമ്മം എന്നാൽ എന്തു? കൎമ്മം ഏതു വിഭക്തിയിൽ വരും.
20. പ്രയോജകപ്രകൃതി എന്നാൽ എന്തു? ഇതിനെ എങ്ങനെ ഉണ്ടാക്കുന്നു?
21. തൃതീയയുടെ പ്രയോഗങ്ങളെ പറക.
22. സാഹിത്യമെന്നാൽ എന്തു? സാഹിത്യത്തിന്റെ പ്രയോഗങ്ങൾ പറഞ്ഞുദാഹരിക്കുക.
23. സംപ്രദാനമെന്നാൽ എന്തു? സംപ്രദാനം ഏതു വിഭക്തിയിൽ വരും.
24. ചതുൎത്ഥിയുടെ പ്രയോഗങ്ങൾ പറഞ്ഞുദാഹരിക്കുക.
25. നിഗീൎണ്ണകൎത്തൃകക്രിയകൾ എന്തെന്നു വിവരിച്ചു ഉദാഹരിക്കുക.
26. പഞ്ചമിയുടെ പ്രയോഗങ്ങളെ പറക.
27. അധികരണമെന്നാൽ എന്തു? അധികരണം എത്രവിധം?
28. സപ്തമിയുടെ പ്രയോഗങ്ങളെ പറക.29. ഷഷ്ഠി ഏതെല്ലാം അൎത്ഥത്തിൽ ഉപയോഗിക്കും?(ii) പാഠപുസ്തകം എടുത്തു ഒരു ഭാഗം വായിച്ചു അതിൽ കാണുന്ന നാമങ്ങളുടെ വിഭക്തികളെയും അവയുടെ പ്രയോഗങ്ങളെയും പറക.

താളിളക്കം
!Designed By Praveen Varma MK!