Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

152 നിപാതവ്യയങ്ങൾ

142. മററു പദങ്ങളോടു ചേൎത്താൽ മാത്രം അൎത്ഥം ഉള്ള വയും തനിച്ചു നില്ക്കുമ്പോൾ അൎത്ഥമില്ലാത്തവയും ആയ പദങ്ങളെ നിപാതങ്ങൾ എന്നു പറയും.
(i) 'രാമനും കൃഷ്ണനും വന്നു'. ഈ വാക്യത്തിൽ രാമൻ കൃഷ്ണൻ എന്നവർ വരിക എന്ന പ്രവൃത്തി ചെയ്തു എന്ന അൎത്ഥം ഉം കാണിക്കുന്നു, ഈ ഉ മെന്നതിന്നു തനിച്ചുനില്ക്കുമ്പോൾ അൎത്ഥമില്ല. രാമൻ കൃഷ്ണൻ മുതലായ നാമങ്ങളോടു ചേൎന്നാൽ രാമൻ മുതലായവർ ഒന്നിച്ചുകൂടി എന്ന അൎത്ഥത്തെ ദ്യോതിപ്പിക്കുന്നു.
ഉം, കാ, ഏ, ആ, ഈ ഇത്യാദി നിപാതങ്ങൾ ആകുന്നു.
143. എൻധാതുവിന്റെ രൂപങ്ങളായ എന്ന, എന്നു, എങ്കിൽ, എന്നാൽ, എങ്കിലും, എന്നാലും, എന്നാറേ, എന്നിട്ടും, എന്നിവ വാക്യങ്ങളെ കൂട്ടിച്ചേൎക്കുന്നതിന്നു ഉപയോഗിക്കുന്നതുകൊണ്ടു അവയെ സംഗ്രാഹകഘടകങ്ങൾ എന്നുപറയും.
ഈശ്വരൻ ഉണ്ടെന്നു നാം വിശ്വസിക്കുന്നു. നീ ശിഷ്യനാകുന്നുവെങ്കിൽ വിനയമുള്ളവനായിരിക്ക. നീ ചെയ്യരുതേ എന്നു ഞാൻ ശാസിച്ചു എന്നിട്ടും നീ ചെയ്തുവല്ലോ?
(1) എന്നു എന്നതു ഒററപ്പദങ്ങളെയും കൂട്ടിച്ചേൎക്കും. രാമൻ എന്ന കുട്ടി, സൂചീമുഖി എന്ന പക്ഷി, വാരാണസി എന്ന നഗരി.
144. സന്തോഷം, ആശ്ചൎയം, വ്യസനം, നിന്ദ, കോപം മുതലായ മനോവികാരങ്ങളെ ദ്യോതിപ്പിക്കുന്ന നിപാതങ്ങളെ വ്യാക്ഷേപകങ്ങളെന്നു പറയും.
അബ്ബ, അപ്പ, അമ്മേ, അമ്മമ്മേ, ആ, ആവു, ആവോ, ആട്ടെ, പോട്ടെ, ഇല്ല, ഉപ്പ് , അതേ, തന്നേ, എൻറീശ്വര, എന്തു, എന്തോ, എടാ. എടൊ, എടീ, ഏ, ഐ, ഓ, കണ്ടോ, കേട്ടോ, കൊള്ളാം, ഛീ, ഏ, ഹോ, ഹൈ.
145. നാമങ്ങൾക്കും ക്രിയകൾക്കും സഹജമായ അൎത്ഥവും പ്രവൃത്തിയും വിട്ടിട്ടു വിശേഷണങ്ങളായ്ത്തീൎന്ന പദങ്ങളും അവ്യയങ്ങൾ ആകുന്നു.
(1) നാമങ്ങളിൽനിന്നുണ്ടായവ നാമാവ്യയങ്ങൾ ആകുന്നു. ഇവക്കു എല്ലാ വിഭക്തികളിലും പ്രയോഗമില്ല. ആഖ്യയായിരിപ്പാൻ ശക്തിയും ഇല്ല. (i. 109.)
(2) ക്രിയകളിൽനിന്നുണ്ടായവ ക്രിയാവ്യയങ്ങൾ ആകുന്നു.
അനെ (എനെ), എ എന്നിവയിൽ അവസാനിക്കുന്ന ക്രിയാനാമങ്ങളാകുന്നു. പെട്ടെന്നു, ചിക്കനേ, മെല്ലവേ, തിരികേ, കണക്കനേ, കണക്കേ, പതുക്കേ.
(3) ഗതികളും അവ്യയങ്ങളാകുന്നു. (ii. 88 — 69).

താളിളക്കം
!Designed By Praveen Varma MK!