Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

149 പാരിമാണികം

139. (1) സംഖ്യയായി എണ്ണുവാൻ കഴിയാത്ത വസ്തുക്കളുടെ രാശിയെയോ ആ രാശിയുടെ ഭാഗങ്ങളെയോ കാണിക്കുന്നതു പരിമാണം.
ഇത്ര നെയ്യ് , അത്ര വെള്ളം, എത്ര പഞ്ചസാര, ഒക്കെ കൊടുത്തു, എല്ലാം തിന്നു.
റെ വെണ്ണ, ഏറെ കാലം, വളരെ തുക, വലിയ തുക്കം, ചെറിയ സംഖ്യ
(2) ഇവയിൽ പലതും സാഖാവാചകങ്ങളായും നടക്കും.എത്ര കുട്ടികൾ, അത്ര ആളുകൾ, ഇത്ര സ്ത്രീകൾ.
(3) അളവു, തൂക്കം ഇവയെ കാണിക്കുന്ന നാമങ്ങളും പരിമാണത്തെ കാണിക്കുമ്പോൾ വിശേഷണങ്ങൾ ആകും.
അഞ്ചിടങ്ങാഴി നെല്ലു (അഞ്ചിടങ്ങാഴി പരിമാണമുള്ള നെല്ലു), മൂന്നു പറയരി, നാലു കുറ്റിയെണ്ണ, അഞ്ചുതുലാം പഞ്ചസാര, അഞ്ചുഭാരം കൊപ്പര, ഒരു കണ്ടി കാപ്പി, ഒരു റാത്തൽ ചായ, അരപ്പലം ചുക്കു.
(i) 'ആയിരം നെല്ലു വാരം കിട്ടും' എന്നതിൽ ആയിരമിടങ്ങാഴി എന്നും 'അഞ്ചരി വെച്ചു ചോറുണ്ടാക്കി' എന്നതിൽ അഞ്ചു ശേറു എന്നും അൎത്ഥമാകയാൽ പരിമാണശബ്ദങ്ങളായ ഇടങ്ങാഴി, ശേറു ലോപിച്ചിരിക്കുന്നു.
(4) പരിമാണത്തെ കാണിക്കുന്ന വിശേഷണം പാരിമാണികം.

താളിളക്കം
!Designed By Praveen Varma MK!