Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

147 ധാതുജം

136. (1) കേവലം ധാതുവിനെത്തന്നേ വിശേഷണമാക്കി ഉപയോഗിച്ചാൽ ആ വിശേഷണത്തെ ധാതുജം എന്നുപറയും.
അടക്കല്ല, അടിച്ചവർ, അണിമിഴി, അരിവാൾ, മൂടുപടം, കറുകാൽ, ചെറുകൈ, പുതുക്കലം, ഇളനീർ, മുതുമാൻ, തണ്ണീർ, അറുമഴ, ആടാചാക്കി യാർ, ഇരിക്കക്കട്ടിൽ, ഇരിപ്പിടം, ഉതിൎമ്മണി, എരിക്കൊള്ളി, കെടുകാൎയ്യം, നടവടി.
(2) ഈ ധാതുജഭേദകത്തിന്നും വിശേഷണത്തിന്നും മദ്ധ്യത്തിൽ മകാരം ചിലപ്പോൾ ആഗമമായ്വരും.
പൈങ്കിളി, പെരിങ്കായം, പെരുമ്പറ, കുറുങ്കാടു, നിടുങ്കാലം, നറുന്തേൻ, വെറുങ്കാൽ, ഈളന്നീർ, ഇളങ്കോയ്മ, കടുഞ്ചോര, കടുമ്പച്ച, കൊടുങ്കാറ്റു, ചെന്താർ.
(3) ചിലപ്പോൾ ധാതുസ്വരം ദീൎഘമാകും.
ചെവ്-ചേവടി, കരു-കാരകിൽ, കാരീയം, പെരു-പേരാൽ, പേർമഴ.
(4) ചിലപ്പോൾ ധാതുവിന്റെ അന്ത്യവ്യഞ്ജനത്തിന്നു ദ്വിത്വം വരും.
ചിറ്റമൃതു, ചിററരുത്ത, വെററില, കട്ടെറുമ്പു, പുത്തരി.
(5) ധാതുജങ്ങളായ വിശേഷണങ്ങളാൽ ഉണ്ടാകുന്ന യോഗങ്ങൾ നിത്യസമാസങ്ങൾ ആകുന്നു. (ii. 103.)

താളിളക്കം
!Designed By Praveen Varma MK!