Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

146 ഭേദകം, വ്യാവൎത്തകം

134. (1) ദ്രവ്യത്തിന്നു അനേക ഗുണങ്ങൾ ഉണ്ടു. അവയിൽ ഏതിനെയാണ് പ്രസംഗവശാൽ നാം വിചാരിക്കേണ്ടതു എന്നു കാണിക്കുന്നതു വിശേഷണമാകുന്നു. ഈ വിശേഷണം ഒരു നാമപദത്തോടു ചേരുമ്പോൾ അതു ആ നാമത്തിൻറെ അൎത്ഥമായ വസ്തു മററു വസ്തുക്കളിൽനിന്നു എങ്ങനെ ഭേദിച്ചിരിക്കുന്നുവെന്നു കാണിക്കുന്നതുകൊണ്ടു വിശേഷണത്തെ ഭേദകം എന്നും പറയും. പദത്തിന്റെ അൎത്ഥം അനേകവ്യക്തികളെ സംബന്ധിക്കുന്നുവെങ്കിൽ ആയ തിനെ ആവശ്യപ്പെട്ട ഒരു വ്യക്തിയിൽ മാത്രം കൊണ്ടു വന്നു നിയമിക്കുന്നതുകൊണ്ടു വിശേഷണത്തെ വ്യാവൎത്തകം എന്നും പറയും.
(3) നാമത്തെ വിശേഷിക്കുന്നതു നാമവിശേഷണം, ക്രിയയെ വിശേഷിക്കുന്നതു ക്രിയാവിശേഷണം, വിശേഷണത്തെ വിശേഷിക്കുന്നതു ഭേദകവിശേഷണം ആകുന്നു.
(i) നല്ല കുട്ടി ഏററം വെളുത്ത വസ്ത്രം എല്ലായ്പോഴും ഉടുക്കും. ഈ വാക്യത്തിൽ നല്ല, വെളുത്ത എന്നിവ നാമവിശേഷണങ്ങൾ ആകുന്നു. എററംഎന്നതു വെളുത്ത എന്ന വിശേഷണത്തിൻറെ വിശേഷണമാകയാൽ ഭേദകവിശേഷണമാകുന്നു. 'എല്ലായ്പോഴും' ക്രിയാവിശേഷണം ആകുന്നു.
(ii) നല്ല എന്ന പദം കുട്ടികളെ തരംതിരിച്ചു, ഒരു തരത്തിന്നും മറ്റേ തരത്തിന്നും തമ്മിലുള്ള ഭേദം കാണിക്കുന്നതുകൊണ്ടു ഭേദകവും വ്യാവൎത്തകവുംആകുന്നു

വിശേഷണം. നാമവിശേഷണം.
ഭേദകം. ക്രിയാവിശേഷണം.
വ്യാവൎത്തകം. ഭേദകവിശേഷണം.
135. ഭേദകങ്ങളെ ധാതുജം, സാൎവ്വനാമികം, സംഖ്യാവാചകം, പാരിമാണികം, ഗുണവചനം, കൃതിജം എന്നു ആറു വിധമായി വിഭാഗിച്ചിരിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!