Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

145 പരീക്ഷ. (112 —133.)

1. ക്രിയാസമാസങ്ങൾ എന്നാലെന്തു?
2. അവയെ വിഭജിക്കുക.
3. പ്രയോഗമെന്നാൽ എന്തു?
4, മലയാളത്തിൽ എത്ര പ്രയോഗങ്ങൾ ഉണ്ടു?
5. കൎത്തരിപ്രയോഗം, കൎമ്മണിപ്രയോഗം ഇവക്കു രൂപത്തിലും അൎത്ഥത്തിലും എന്തു ഭേദം?
6. കൎമ്മണിപ്രയോഗരൂപങ്ങളെ എങ്ങനെ ഉണ്ടാക്കുന്നു?
7. കൎത്തരിപ്രയോഗത്തിലേ ക്രിയയുള്ള മൂന്നു വാക്യങ്ങളെ പാഠപുസുകത്തിൽനിന്നു എടുത്തു അവയെ കൎമ്മണിപ്രയോഗത്തിൽ മാററി ഉണ്ടായ ഭേദഗതികളെ പറക.
8. കൎമ്മണിപ്രയോഗം കൊണ്ടു എന്തുപകാരം?
9. പ്രകാരം എന്നാൽ എന്തു?
10. മലയാളത്തിൽ എത്ര പ്രകാരങ്ങൾ ഉണ്ടു?
. 11. ഇവയിൽ സമാസത്താൽ ഉണ്ടാകുന്നവ ഏവ?
12. വ്യസ്തപദങ്ങളാൽ ഉണ്ടാകുന്ന പ്രകാരങ്ങൾ ഏവ? 13. നിൎദ്ദേശകപ്രകാരം എന്നാൽ എന്തു?
14. നിയോജകപ്രകാരം എന്നാൽ എന്തു? ഇതിന്റെ അൎത്ഥം എന്തു?
15. വിളിപ്പിൻ, ഉണ്മിൻ, തിന്നിൻ, കാണ്മിൻ ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
16. വിധായകപ്രകാരം എങ്ങനെ ഉണ്ടാക്കുന്നു?
17. ഇതിൻറ അൎത്ഥം എന്തു?
18. ഇതിൽനിന്നു പ്രാൎത്ഥനാൎത്ഥം എങ്ങനെ കാണിക്കും?
19. വിധായകപ്രകാരത്തിലേ അപൂൎണ്ണക്രിയാരൂപങ്ങൾ പറക.
20. അനുജ്ഞായക പ്രകാരം എന്നാൽ എന്തു?
21. ഇതിനെ എങ്ങനെ ഉണ്ടാക്കുന്നു?
22. നിഷേധം എന്നാൽ എന്തു?
23. പ്രതിഷേധമെന്തെന്നു വിവരിക്കുക.
24. നിഷേധക്രിയ ഉണ്ടാക്കുവാനായിട്ടു ചേൎക്കുന്ന ധാതുക്കൾ ഏവ?
25. പ്രകാരങ്ങളിലെ നിഷേധരൂപങ്ങളുടെ പ്രക്രിയ പറക.
26. പ്രാൿപദം, ഉപപദം ഇവയെ വിവരിക്കുക.
27. ഉപപദങ്ങളെ വിഭജിക്കുക.
28. ഉപപദങ്ങളാൽ സിദ്ധിക്കുന്ന രൂപങ്ങളെ പറക.
29. ഭേദകോപപദം, കാലോപപദം, പൂരണോപപദം ഇവയെ വിവരിച്ചുദാഹരിക്കുക.
30. വ്യവധാനമെന്നാൽ എന്തു ?
31. ക്രിയാസമാസങ്ങൾക്കു അന്യപദങ്ങളാൽ വ്യവധാനം ഉണ്ടാകുമോ ? ഉദാഹരിക്കുക.
32. വ്യവഹിതസമാസം എന്നാൽ എന്തെന്നു വിവരിച്ചുദാഹരിക്കുക.
33. താഴേ ചേൎത്ത വാക്യങ്ങളിലേ ക്രിയാസമാസങ്ങളെ എടുത്തു അവയുടെ ജാതിയും ലക്ഷണവും പറക.
1. ഉൾക്കാമ്പിൽ തത്വബോധമുദിച്ചിട്ടവനപ്പോൾ
പുഷ്കരവിലാചനതന്നെയുമുപേക്ഷചെയ്തു.
2. മന്നവ പുനരതുമെന്നോടും പറയേണം.
3. ഞാൻ കുതുകമൊടു നിന്നെ കൊണ്ടുപോയ്ക്കൊൾവെൻ.
4. സന്തോഷത്തോടും ചെവി തന്നു കേട്ടീടുന്നാകിൽ
ശന്തനുവിൻറ ജന്മം സംക്ഷേപിച്ചറിയിക്കാം.
5. ചാരത്തു കാണുന്ന ദാരികാതന്നെയും
പാരാതെ കൊണ്ടിങ്ങു പോന്നുകൊൾവൂ.
6. എന്നുടെ പൈതൽ എന്നിങ്ങിനെയുള്ളോരു നിൎണ്ണയമായിച്ചമഞ്ഞു കൂടി.
7. തങ്ങളെതന്നെ തുറന്നതു കാണായി ചങ്ങല പൂണ്ടുള്ള വാതിലെല്ലാം.
8. ഇന്നുതൊട്ടിവിടെ നീ വാണീടുകെന്നുരചെയ്തു.
9. ഈ രാവണൻ വളരെ കോപിച്ചിരിക്കുന്നു, അതിനാൽ ഇവനെ അനുസരിച്ചിരിക്കാം.
10. ക്ഷിതജയെ രാമന്നു നല്കീടാം.
11. ഞാൻ ഇപ്പോൾ തന്നെ യാഗമാരംഭിക്കാം.
12. ദശരഥമഹാരാജാവിനെ വിനയത്തോടുകൂടി എതിരേറ്റു സൽക്കരിക്കേണ്ടതാകുന്നു.
34. മേൽവാക്യങ്ങളിലെ നാമസമാസങ്ങളെയും വിഭക്തികളെയും പ്രയോഗങ്ങളെ യും പറക..
സമാസം ലുൿസമാസം. 1. തൽപുരുഷൻ 5. കൎമ്മധാരയൻ.അലുൿസമാസം. 2. ദ്വന്ദ്വൻ. 6. ദ്വിഗു.നാമസമാസം. 3. അവ്യയീഭാവൻ. ക്രിയാസമാസം 4. ബഹുവ്രീഹി.


താളിളക്കം
!Designed By Praveen Varma MK!