Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

142 ഭേദകോപപദങ്ങൾ

130. (1) ധാതുവിന്റെ അൎത്ഥത്തിലില്ലാത്ത ചില അൎത്ഥവിശേഷങ്ങളെ കാണിക്കുന്ന ഉപപദങ്ങൾക്കു ഭേദകോപപദങ്ങൾ എന്നു പേർ.
(i) പോയ്ക്കളയുന്നു– പ്രയാസംകൂടാതെ പോകുന്നു; അറിയിച്ചുകൊള്ളുന്നു– വിനയത്തോടെ അറിയിക്കുന്നു; പൊയ്പോകുന്നു– അറിയാതെ പോകുന്നു.പ്രാൿ പദത്തിന്റെ അൎത്ഥത്തിൽ ഇല്ലാത്തതായ അൎത്ഥം ഉപപദങ്ങളുടെ സഹായത്താൽ കിട്ടുന്നു.
(2) അയക്ക, അരുളുക, ഇടുക, ഈടുക, ഇരിക്കു, കളക, കൂടുക, കൊടുക്ക, ചെയ്ക, തരിക, തീരുക, പോക, പോരുക, വരിക, വിടുക, വെക്കുക മുതലായവയെ ഉപപദങ്ങളായി ഉപയോഗിക്കും. ഇവയിൽ ചിലവ ക്രിയാന്യൂനങ്ങളോടും ചിലവ ക്രിയാനാമങ്ങളോടും ചേൎന്നുവരും.
കൊടുത്തയക്ക, പറഞ്ഞയക്ക, പോയിട്ടു, വന്നിട്ടു, പോയിരുന്നു, വന്നുകൂടുന്നു, ചെയ്തുകൊടുക്ക, അരുളിച്ചെയ്ക.
(8) പ്രാൿപദങ്ങളുടെ അൎത്ഥത്തെ ഭേദപ്പെടുത്തുന്ന ഉപപദങ്ങൾക്കു സ്വന്തമായ അൎത്ഥം പോയ്പോയിട്ടു ഒരു പുതിയ അൎത്ഥം ഉണ്ടാകും. ഈ അൎത്ഥം എന്തെന്നും എങ്ങനെ ഉൽഭവിക്കുന്നു എന്നും ഗ്രന്ഥവിസ്താരഭയത്താൽ ഇവിടെ ഉപപാദിക്കുന്നില്ല.

താളിളക്കം
!Designed By Praveen Varma MK!