Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

139 നിഷേധക്രിയ. (i. 84 — 86.)

128. ആ, അൽ, ഇൽ, അരു, ഒൽ, വഹി എന്ന ധാതുക്കളെ ക്രിയകളോടു ചേൎത്തു നിഷേധക്രിയകൾ ഉണ്ടാക്കും.
124. ആ എന്ന ധാതുവിന്റെ രൂപങ്ങളെ ക്രിയാധാതുക്കളോടു ചേൎത്തു അവയുടെ നിഷേധരൂപങ്ങളെ ഉണ്ടാക്കും. ആ രൂപങ്ങളെ താഴേ ചേൎക്കുന്നു.

(i) ഭാവിയിലേ അന്ത്യമായ ആകാരം ഹ്രസ്വമായും എഴുതും.
125. ഇൽധാതുവിനോടും അധാതു സ്വാൎത്ഥത്തിൽ ചേൎന്നു ഇല്ലാ, ഇല്ലാത്ത, ഇല്ലാഞ്ഞ, ഇല്ലാതെ, ഇല്ലാഞ്ഞു എന്നീരൂപങ്ങൾ ഉണ്ടാകും. ഇവയിൽ ഇല്ല എന്നതിനെ നിൎദ്ദേശകരൂപങ്ങളോടു ചേൎക്കും.
പോകുന്നില്ല, പോയില്ല, പോകയില്ല.
126. അൽധാതുവിനോടും ആധാതു ചേൎന്നു അല്ലാ, അല്ലാത്ത, അല്ലാഞ്ഞ, അല്ലാതെ, അല്ലാഞ്ഞു, അല്ലായ്കയിൽ ഇത്യാദിരൂപങ്ങൾ ഉണ്ടാകും. അവയിൽ അല്ല എന്ന നാമാഖ്യാതത്തോടു ചേരും.
ചാത്തു മടിയനല്ല, കൃഷ്ണൻ പായിക്കയല്ല, കളിക്കയാണ് ചെയ്യുന്നതു.
127. ഒൽധാതുവിൽനിന്നുണ്ടായ ഒല്ല എന്നതും അരുധാതുവിൽനിന്നുണ്ടായ അരുതു എന്നതും വിധായകം മുതലായ പ്രകാരങ്ങളുടെ നിഷേധരൂപങ്ങളെ ഉണ്ടാക്കുവാൻ ഉപയോഗിക്കും.

താളിളക്കം
!Designed By Praveen Varma MK!